വികസനവും ആസൂത്രണവും 2013


വി കസനവും ആസൂത്രണവും പരസ്പര പൂരകങ്ങളാണ്. സ്വന്തം പരിധിയില്‍ നിന്നുകൊണ്ട് പഞ്ചായത്ത് നടപ്പിലാക്കേണ്ട പദ്ധതികള്‍ പരിശോധിച്ചാല്‍ ഒന്നുംതന്നെ ഒഴിവാക്കപ്പെടേണ്ടതില്ലെന്നു മാ ത്രമല്ല ഒറ്റയടിയ്ക്ക് ചെയ്തുതീര്‍ക്കാന്‍ പ്രയാസവു മാണ്. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രീയമായ ആസൂത്ര ണ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാവുന്നു. ഇവിടെ നട പ്പിലാവേണ്ടതും ഈ രീതിയിലുള്ള വികേന്ദ്രീകൃതാ സൂത്രണവും വികസന പ്രവര്‍ത്തനങ്ങളുമാണ്.

[fquote]പാവറട്ടിയുടെ വികസനത്തിന് വേണ്ട ഏതാനും ആവശ്യങ്ങള്‍ പാവറട്ടി വിശേഷം മുന്നോട്ടുവെക്കുകയാണ്.[/fquote]

1. മിനി സിവില്‍ സ്റ്റേഷന്‍

പൊതുസ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക്  പ്രയോ ജനപ്പെടും വിധം സെന്‍റര്‍ കേന്ദ്രീകരിച്ച് നിര്‍മ്മിക്കപ്പെ ടണം. ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജനത്തെ പലവഴിക്ക് നയിക്കുന്നതിനുപകരം ബസ് സ്റ്റാന്‍റിന്‍റെ തെക്കും കിഴക്കും ഭാഗങ്ങളിലുള്ള എല്ലാ കെട്ടിടങ്ങളും പൊളി ച്ചു മാറ്റി വ്യാപാര സ്ഥാപനങ്ങളടക്കമുള്ള മിനി സിവി ല്‍ സ്റ്റേഷന്‍ നിര്‍മ്മിക്കണം. കെട്ടിടത്തിന്‍റെ ഇരുവശ ത്തുമായി ബസ്സുകള്‍ക്ക് പോകാനും, പിറകുവശത്ത് ടാക്സി (കാര്‍, ഓട്ടോ, ടെമ്പോ) സ്ന്‍റാന്‍റും ഒരുക്ക ണം. കുറച്ചു സ്ഥലം വിട്ടുകൊടുത്ത് ചിറ്റാട്ടുകര റോ ഡ് വീതി കൂട്ടുകയും പാര്‍ക്കിങിന്  ഉപയോഗിക്കുക യും വേണം.

പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷ ങ്ങളോളം വിലങ്ങുതടിയായി, നോക്കുകുത്തിയായി നിന്ന കമ്മ്യൂണിറ്റി ഹാളിന്‍റെ ഒരു ഭാഗം നവീകരിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചതിലൂടെ അധികൃതര്‍ ജനങ്ങളെ ഒന്നുകൂടി വിഡ്ഢികളാക്കിയിരിക്കുകയാ ണ്. ദശാബ്ദങ്ങളായി പ്രവര്‍ത്തനമില്ലാത്ത ഷോപ്പിം ങ്ങ് കോംപ്ലക്സും കമ്മ്യൂണിറ്റി ഹാളും വികസനപ്രവ ര്‍ത്തനത്തിന് തടസ്സമാണെണ്.

പല നിലകളിലായി പണിയുന്ന സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയില്‍ കടകള്‍, ജനസേ വനകേന്ദ്രം,  കംഫര്‍ട്ട് സ്റ്റേഷന്‍, വെയ്റ്റിംഗ് റൂം എ ന്നിവയും ഒന്നാം നിലയില്‍ ട്രഷറി, പഞ്ചായത്ത് ഓ ഫീസ്, വില്ലേജ് ഓഫീസ്, ക്യഷി ഭവന്‍, മിനി കോണ്‍ ഫ്രന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുത്തണം.

രണ്ടും മൂന്നും നിലകളിലായി AEO  ഓഫീ സ്, കംപ്യൂട്ടര്‍ ട്രെയ്നിങ് സെന്‍റര്‍, ലൈബ്രറി & റീഡി ങ് റൂം, ഇലക്ട്രിസിറ്റി ഓഫീസ് ....... തുടങ്ങി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കപ്പെട ണം. മിച്ചം വരുന്ന മുറികള്‍ വാടകയ്ക്ക് നല്‍കുകയും ഏറ്റവും മുകളിലെ നിലയില്‍ കമ്മ്യൂണിറ്റി ഹാള്‍ ക്രമീ കരിക്കുകയും വേണം.

1.2 ബസ്സ്റ്റാന്‍റ്

വികസനത്തിന് ഗതിവേഗം പകരുന്ന ബസ്സ്റ്റാന്‍റിന്‍റെ ഗുണം ജനങ്ങള്‍ക്കും വാഹനങ്ങ ള്‍ക്കും ആശ്വാസമേകുമെങ്കിലും ഗതാഗത കുരുക്കുക ള്‍ക്ക് ശാശ്വത പരിഹാരമാവുന്നില്ല.വെയിറ്റിംഗ് ഒരരിടത്തും ബസ് മറുവശത്തും ആണ്. ബസുകള്‍ക്ക് കുറുകെ കടക്കന്നത് ഇവിടെ പതിവ് കാഴ്ചയാണ്.


1.3 ജനസേവനകേന്ദ്രം

വിവിധതരം ബില്ലുകളുടെ (ഫോണ്‍, ഇലക്ട്രിസിറ്റി ...) പണമടയ്ക്കുന്നതിനായി ജനങ്ങള്‍ നേരിടുന്ന ബുദ്ധി മുട്ടും സമയനഷ്ടവും പരിഹരിക്കുന്നതിന് ഏക ജാല ക സംവിധാനം സിവില്‍ സ്റ്റേഷനില്‍ ഏര്‍പ്പെടുത്ത ണം. ബില്‍അടയ്ക്കാന്‍ കംപ്യൂട്ടര്‍വത്കൃത സംവിധാനം വേണം.

1.4 പഞ്ചായത്ത് ഓഫീസ്

ഏത് നിമഷവും തലയിലേക്ക് അടര്‍ന്നുവീഴാവുന്ന സിമന്‍റ് പളാസ്റ്ററിഗ്. ഒരുപക്ഷേ കെട്ടിടം തന്നെ താഴെ വീഴുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ലിന്‍റലിലും കൈവരികളിലും 'തൊട്ടുപോകരുത്'. കാരണം അത് 'മനശക്തി'കൊണ്ട് മാത്രമാണ് അവിടെ നില്‍ക്കുന്നത്. ഏച്ചുകെട്ടി ഏച്ചുകെട്ടി എറെ മുഴച്ചുപോയ പഞ്ചായത്ത് കെട്ടിടത്തിന് ഇനി എന്നാണ് ശാപമോക്ഷം ലഭിക്കുക?

1.5 വില്ലേജ് ഓഫീസ്

വില്ലേജ് ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടം ജീര്‍ണ്ണാവസ്ഥ യിലാണ്. വില്ലേജ് ഓഫീസര്‍ അടക്കം നാല് ജീവനക്കാര്‍ക്കും വെന്‍മേനാട്, പാവറട്ടി എന്നീ വില്ലേജുകളിലെ മൊത്തം ഫയലുകള്‍ക്കും കമ്പൃൂട്ടറുകള്‍ക്കും അനുബദ്ധ സാമഗ്രികക്കക്കും ദിവസേന എത്തുന്ന നൂറിലേറെ പൊതുജനങ്ങള്‍ക്കും ആയി വില്ലേജ് ഓഫീസെന്ന പേരിലുളള ഒരു 'കുട്ടിമുറി' ഉണ്ട്..  തിക്കിത്തിരക്കി നില്‍ക്കുന്ന പൊതുജനം  അതൊരു ഓഫീസാണെന്ന് ഓര്‍ക്കണം.


1.6 AEO ഓഫീസ്

പന്ത്രണ്ടോളം പ്രൈമറി സ്ക്കൂളുകളുള്ള പാവറട്ടിയിലെ വിദ്യാ ഭ്യാസ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് മുല്ലശ്ശേരി യില്‍ പ്രവര്‍ത്തിക്കുന്ന AEO ഓഫീസ് പാവറട്ടിയിലേക്ക് മാറ്റ ണം.


2 അടിസ്ഥാനസൗകര്യവികസനം

2.1 റോഡ് വികസനം

ഒരു പ്രദേശത്തിന്‍റെ വികസനധമനികളാണ് റോഡുകള്‍. യാത്രാ യോഗ്യവും, വീതിയുമുള്ള റോഡുകളാണ് വികസനത്തിന് നാ ന്ദികുറിക്കുന്നത്. മെയിന്‍ റോഡ് റബറൈസ്ഡ് ചെയ്ത് ലൈനി ങ് ഏര്‍പ്പെടുത്തണം.

വിശേഷദിനങ്ങളിലും മറ്റും ഉണ്ടാകുന്ന ഗതാഗത തട സ്സം തരണം ചെയ്യുന്നതിന് സെന്‍ററിന് സമീപമുള്ള റോഡുകള്‍ ഉപയോഗപ്പെടുത്തണം. മനപ്പടിയില്‍ നിന്ന് ആരംഭിച്ച് ഫ്രന്‍സ് - മൈത്രി, കാശ്മീര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന റിംഗ് റോ ഡ് ആവശ്യമുള്ളിടത്ത് വീതി കൂട്ടി നിര്‍മ്മിക്കണം.

പാലുവായ് - വിളക്കാട്ടുപാടം റോഡുവഴി ആനേടത്ത് റോഡിലേക്കും തുടര്‍ ന്ന് മൃഗാശുപത്രി റോഡില്‍നിന്ന് കുറച്ചു ഭാഗം നിര്‍മ്മാണം നട ത്തി പുളിഞ്ചേരി റോഡുമായി ബന്ധിപ്പിക്കണം.

കുണ്ടുവക്കടവ് റോഡ്-ക്രൈസ്റ്റ്കിംഗ്-പളളിക്കുളം റോഡിന്‍റെ വികസനം ഗതഗതക്കുരുക്കിനും ആപത്ഘട്ടങ്ങളിലുളള സമയനഷ്ടത്തിനും പ രിഹാരമാണ്. ബസ്സുകള്‍ക്ക് കടന്നുപോകത്തക്കവിധമെങ്കിലും ക്രൈസ്റ്റ് കിംഗ് റോഡ് വീതികൂട്ടണം.

റോ ഡ് വീതി കൂട്ടാന്‍ അപരന്‍റെ സ്ഥലം ചോദിക്കുന്ന വികസന പ്രേമികള്‍ സ്വന്തമായി ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നില്ല. വികസനത്തിനുവേണ്ടി അല്‍പം ത്യാഗം സഹി ച്ചാല്‍ അത് ഏവര്‍ക്കും ഗുണകരമാവും.

ഏതൊരു മാസ്റ്റര്‍പ്ലാനിന്‍റെയും പ്രാരംഭഘടകമായ ഗ.ആ.ഞ.നെ(കേരള ബില്‍ഡിങ് റൂള്‍) മറികടന്ന് ബില്‍ഡിങുകള്‍ നിര്‍മ്മിക്കപ്പെടുന്നത് റോഡ്വികസനത്തെ തടസ്സപ്പെടുത്തുന്നു. ഇതുമൂലം പല റോഡുകള്‍ അപ്രത്യക്ഷമാകുകയും, പ്രധാന റോഡുകള്‍ മറ്റു റോഡുകളുമായി ബന്ധിപ്പിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു.

2.2കുണ്ടുവക്കടവ് പാലം

പാലത്തിന്‍റെ നിര്‍മ്മാണം പാവറട്ടിയുടെ വികസനത്തിനുള്ള അ നന്തസാധ്യതയ്ക്ക് വഴികാട്ടും.  പാലത്തോടൊപ്പം അപ്രോച്ച് റോഡുകളും വീതികൂട്ടിയാലേ പാലത്തിന്‍റെ ഗുണം നമുക്ക് ലഭി ക്കുകയുളളൂ. സമീപപഞ്ചായത്തുകളുടെ സഹകരണവും ഇക്കാ ര്യത്തില്‍ ഉറപ്പുവരുത്തണം.
പാര്‍ക്കിങ്
ടൂവീലര്‍ സ്റ്റാന്‍റിന്‍റെ അപര്യാപ്തത സെന്‍ററിലെ തിരക്ക് വര്‍ദ്ധിപ്പിക്കും. സ്റ്റാന്‍റിന്‍റെ തെക്കു ഭാഗത്ത് കാറിനും ടൂവീലറിനും സ്ഥിരമായ പാര്‍ക്കിങ്ങ് സൗകര്യമൊരുക്കാം. ചിറ്റാട്ടുകര റോഡിന്‍റെ വടക്കു ഭാഗം ഏറ്റെടുത്ത്  വിവിധ വാഹനങ്ങളുടെ പാര്‍ക്കിങിനാ യി ഉപയോഗിക്കാം. സെന്‍ററിലെ വെയ്റ്റിംഗ് ഷെഡ് എത്രയും വേ ഗം പൊളിച്ചുനീക്കണം.

2.3 ഇലക്ട്രിസിറ്റി

ന്രിലവിലുളള 33 കെ.വി. മുല്ലശ്ശേരി സബ്സ്റ്റേഷന്‍റെ ശേഷി വര്‍ദ്ധിപ്പിച്ച് പാവറട്ടിക്കുവേണ്ടി രണ്ട് 11 കെ.വി. ഫീഡര്‍ (. പൂവ്വത്തൂര്‍ ഫീഡര്‍ & ചിറ്റാട്ടുകര ഫീഡര്‍ )ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. പാവറട്ടിക്ക് ഏറ്റവും അടുത്തുളള സബ്സ്റ്റേഷന്‍ മുല്ലശ്ശേരി ആയതിനാല്‍ വൈദ്യുത വിതരണ തടസ്സങ്ങള്‍ കുറവായിരിക്കും. പാവറട്ടിയിലെ ഇടുങ്ങിയ റോഡുകള്‍ പലപ്പോഴും സുഗമമായ വൈദ്യുതി വിതരണത്തിന് തടസ്സമാകുന്നുണ്ട്.  11 കെ.വി. ലൈന്‍ വലിക്കാനും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനുമുളള വീതി വെന്‍മേനാട് ഭാഗത്തേക്കുളള ചില റോഡുകള്‍ക്കില്ലാത്തത് വിതരണത്തെ തടസ്സപ്പെടുത്തി.

2.4 ഡ്രൈനേജ്, പൊതുശ്മശാനം, മാലിന്യ സംസ്കരണം

എല്ലാ ആരോഗ്യ സൂചികകളിലും പാവറട്ടി കേരള ശരാശരിക്ക് ഒപ്പമാണ്. എങ്കിലും മലമ്പനി, ഡങ്കിപ്പനി, കോളറ....... തുടങ്ങിയ രോഗങ്ങള്‍ പാവറട്ടിയുടെ ശാപമായിത്തീരുന്നു. ഖര-ദ്രവ മാലി ന്യങ്ങളുടെ അശാസ്ത്രീയമായ നിക്ഷേപവും പൊതുസ്ഥലങ്ങ ളിലെ ശുചിത്വമില്ലായ്മയും ആരോഗ്യപ്രശ്നമാകുന്നു. ടൗണി ന്‍റെ വ്യാപ്തി കണക്കിലെടുത്ത് അനുയോജ്യമായ ഖര-ദ്രവ മാ ലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തണം. കച്ചവട സ്ഥാ പനങ്ങളിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് മാലിന്യത്തി ന്‍റെ അളവനു സരിച്ച് ലെവി ഏര്‍പ്പെടുത്തണം. മാലിന്യങ്ങളില്‍ നിന്ന് ഊര്‍ജ്ജവും, വളവും ഉല്‍പാദിപ്പിക്കാന്‍ കഴിയണം.
സാംസ്കാരിക തലസ്ഥാനത്തിന്‍റെ ഭാഗമായ നാം സ്വ ന്തം വിഴുപ്പ് അന്യന്‍റെ പറമ്പോളം എന്ന ശുചിത്വബോധ സംസ് കാരത്തിലെത്തി നില്‍ക്കുന്നു. ഖര-ദ്രവ മാലിന്യങ്ങള്‍ അവരവരു ടെ വീടുകളില്‍ സംസ്കരിക്കുവാന്‍ ജനങ്ങളെ ശീലിപ്പിക്കണം. 'ക്ലീന്‍ പാവറട്ടി പദ്ധതി' യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാ ക്കാന്‍ ക്ലീന്‍ കേരള പദ്ധതിക്കായി സര്‍ക്കാര്‍  വകയിരുത്തിയിട്ടു ള്ള  തുക പ്രയോജനപ്പെടുത്തണം.

മഴക്കാലമായാല്‍ പാവറട്ടിയുടെ കേന്ദ്രഭാഗം സര്‍വ്വ മാലിന്യങ്ങളുടേയും കേന്ദ്രമായി മാറുന്നു. ഭൂമിശാസ്ത്രപരമായി താഴ്ന്നു കിടക്കുന്ന ഈ ഭാഗത്തെ റോഡുകളും കാനകളും ഉയര്‍ ത്തപ്പെടാതെയുള്ള ഡ്രൈനേജ് പരിഷ്കാരങ്ങള്‍ വിജയിക്കുക യില്ല. ജനാരോഗ്യ സംരക്ഷണത്തിന്‍റെ മുഖ്യസ്ഥാപനമായ പാവ റട്ടി സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലിലെ അഴുക്കുവെള്ളം ആ രോഗ്യ ഭീഷണി ഉയര്‍ത്തിക്കൊണ്ട് മഴക്കാലമായാല്‍ പ്രധാന വീ ഥികളിലൂടെ ഒഴുകുന്നു. ഇത്തരം കൊതുകു വളര്‍ത്തല്‍ കേന്ദ്ര ങ്ങളുടെ നിര്‍മ്മിതി ഒരു ആരോഗ്യ സ്ഥാപനത്തിന് യോജിച്ച തല്ല. കൊതുകു നശീകരണത്തിനുള്ള എല്ലാ സാധ്യതകളും നാം പ്രയോജനപ്പെടുത്തണം.

ഇവയെല്ലാം അവഗണിക്കുകയും ശുചി ത്വബോധത്തിന് നാം വിസ്സമ്മതിക്കുകയും ചെയ്താല്‍ വലിയ ദുരന്തത്തിന് അടുത്തുതന്നെ നാം സാക്ഷിയാകേണ്ടി വരും

ഭൂരഹിതരായ ദുര്‍ബല ജനവിഭാഗത്തിന് പ്രത്യേകി ച്ചും കോളനി നിവാസികള്‍ക്ക് ശവസംസ്കാരം ഗുരുതര പ്രശ്ന മായി തുടരുന്നു. മുന്‍കൂട്ടി തെരഞ്ഞെടുത്ത ഖരമാലിന്യ പ്ലാന്‍റി ന്‍റെയും പൊതു ശ്മശാനത്തിന്‍റെയും നിര്‍ദ്ധിഷ്ട സ്ഥലങ്ങളി ലും പരിസരങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളനുവദി ക്കാതെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.

2.5 സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി

തീരദേശ മേഖലയിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണം.
ആരോഗ്യം
ജില്ലയിലെ മികച്ച പി.എച്ച്.സി.ക്കുളള അവാര്‍ഡ് നേടിയ പാവറട്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അഭിനന്ദനങ്ങള്‍.  24 കിടക്കകള്‍ക്കുള്ള സ്റ്റാഫ് പാറ്റേണുള്ള  പ്രാഥമികാേ രാഗ്യ കേന്ദ്രത്തില്‍ നിന്ന് കിടത്തിചികിത്സാ വിഭാഗം പ്രവര്‍ത്തനം നിലച്ചത് ഖേദകരമാണ്. ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുടെ  രണ്ടൊഴിവ് നികത്തുക, ഫാര്‍മസി ഉള്‍പ്പെടുന്ന പഴയകെട്ടിടം നവീകരിക്കുക, ഒ.പി.വിഭാഗം ട്രസ്സ് വര്‍ക്ക് നിര്‍വ്വഹിക്കുക, ഒ.പി.വിഭാഗത്തില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് മതിയാ ഇരിപ്പിടങ്ങള്‍ ഒരുക്കുക എന്നിവ അടിയന്തിരമായി നടപ്പിലാക്കണം.
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി നമ്മുടെ കായലോര വുമായി ബന്ധപ്പെടുന്നതിനാല്‍ മത്സ്യതൊഴിലാളികളുടെ ഉപജീ വനത്തിനും പൊതുജനാരോഗ്യത്തിനും വന്‍ ഭീഷണിയാണ്.

2.6 ടൂറിസം (വിനോദം)

ചരിത്രമുറങ്ങുന്ന വെന്മേനാട് ക്ഷേത്രവും ഗോത്തിക് മാതൃകയിലുള്ള കൊവേന്തപള്ളിയും, 650ല്‍ പരം വര്‍ഷം പഴക്ക മുള്ള വെന്മേനാട് ജുമാമസ്ജ്ജിദും പൂര്‍വ്വകാല പ്രസിദ്ധിയിലേ ക്ക് ഉയര്‍ത്തപ്പെടണം. പൂര്‍വ്വികരുടെ പരിശ്രമത്തിന്‍റേയും, പ്രമു ഖ ശില്‍പ്പികളുടെ സൃഷ്ടി വൈഭവത്തിന്‍റേയും സംഗമമായ കൊവേന്ത പള്ളിയിലേക്ക് സുഗമമായ വാഹനസൗകര്യമൊരു ക്കാന്‍ അധികൃതര്‍ ശ്രമിക്കണം. പാവറട്ടി പള്ളി-പാലയൂര്‍ പള്ളി - മണത്തല പള്ളി - ചാവക്കാട് ബീച്ച് - ഗുരുവായൂര്‍ ക്ഷേ ത്രം - ആനക്കോട്ട - അരികന്നിയൂര്‍ ക്ഷേത്രം - മുനിമട - കുടക്ക ല്ലുകള്‍...... പുതിയ മേഖലകള്‍ തുറക്കപ്പെടണം.
കനോലികനാല്‍ ഒഴുകുന്ന പടിഞ്ഞാറന്‍ പ്രദേശം സ ഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധം പ്രകൃതി മനോഹരമായ തിനാല്‍ തീരദേശ റോഡിന്‍റെ നിര്‍മ്മാണം ടൂറിസം വികസന ത്തിന് തുടക്കമാകും. പാവറട്ടിയെ സമൃദ്ധിയിലേക്ക് നയിക്കുന്ന  ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ ജാഗ്രതരാകണം. കനോലി കനാലിലുളള തുരുത്തുകള്‍ ശാസ്ത്രീയമായി പരിഷ് ക്കരിച്ചും കണ്ടല്‍ക്കാടുകളിലെ അപൂര്‍വ്വങ്ങളായ പക്ഷിസങ്കേത ങ്ങള്‍ സംരക്ഷിച്ചും സഞ്ചാരികളെ  ആകര്‍ഷിക്കാവുന്നതാണ്. കുണ്ടുവക്കടവില്‍ നിന്ന് തുരുത്തുകളിലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിക്കണം. സ്വകാര്യവ്യക്തികളുടെ ബോട്ടുകള്‍ക്ക് സര്‍വ്വീ സ് നടത്തുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍ക്കണം.
തീരദേശത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ചെറിയ പാര്‍ക്ക് നിര്‍മ്മിക്കുകയും  ഉദ്യാനങ്ങളാല്‍ മോടിപിടിപ്പി ക്കുകയും  വേണം. പുഴകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ലഭ്യമാകുന്ന മണ്ണ് ഇതിനുപയോഗിക്കാം. വഴിയോരങ്ങളിലും പാര്‍ക്കിലും സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കണം. കാന്‍റീന്‍ നിര്‍മ്മിച്ച് കാന്‍റീനിന്‍റേയും പാര്‍ക്കിന്‍റേയും പ്രവര്‍ത്തന ചുമതല കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിച്ചാല്‍ തൊഴില്‍ ലഭിക്കുക യും സന്ദര്‍ശകര്‍ക്ക് അനുഗ്രഹമാകുകയും ചെയ്യും.രാത്രി 8 വരെ പ്രവര്‍ത്തനസമയമാക്കുകയും ജനകീയ പോലീസിനെ കാവല്‍ ഏല്‍പ്പിക്കുകയും വേണം. ഇത്തരം സംരംഭങ്ങളുടെ ദുര്‍വിധി മുന്‍കൂട്ടിക്കണ്ട് സമീപവാസികളും പോലീസും ഇതിന്‍റെ  സംര ക്ഷകാരാകാതിരുന്നാല്‍ സാമൂഹ്യവിരുദ്ധര്‍ പാര്‍ക്ക് ഏറ്റെടുക്കും.
ഇവയെല്ലാം ഒന്നാം ഘട്ടത്തിലുള്‍പ്പെടുത്തി പൂര്‍ത്തീ കരിക്കപ്പെട്ടാല്‍ നഗരവത്ക്കരണത്തിന്‍റെ ദോഷവശങ്ങളില്‍ നിന്ന് മോചനം നേടാനും, ആളുകള്‍ക്ക് വിശ്രമിക്കാനും  വിനോ ദിക്കാനും കഴിയും. അയല്‍പ്രദേശക്കാരുടെകൂടി ഒത്തുചേരല്‍ വേദികളായിക്കുടി തീരത്തെ മാറ്റിത്തീര്‍ക്കാം. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതും വിശ്വസിച്ച് ആശ്രയിക്കാവു ന്നതുമായ യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കമനീയങ്ങ ളായ ഇരിപ്പിടം, കുടിവെള്ളം, കംഫര്‍ട്ട് സ്റ്റേഷന്‍, ശുചിത്വവും ഗുണനിലവാരമുളളതുമായ താമസസൗകര്യം തുടങ്ങി ഒട്ടുമിക്ക പദ്ധതികളും സ്വകാര്യസര്‍ക്കാര്‍ സംരഭമായി രണ്ടാം ഘട്ടത്തിലൂ ടെ നടപ്പാക്കണം.

3. പൊതുകാര്യങ്ങള്‍

അംഗീകൃത കുക്കിംഗ് ഗ്യാസ് ഏജന്‍സി, പെട്രോള്‍ പമ്പ് എന്നിവ തുടങ്ങാന്‍ സ്വകാര്യ വ്യക്തികള്‍ മുന്നോട്ടുവരണം.
പല മേഖലകളിലും മുന്‍പന്തിയിലുള്ള നമ്മുടെ പ ഞ്ചായത്തിന് ഒരു രംഗത്തും സമ്പൂര്‍ണ്ണത കൈവരിക്കാനായില്ല എന്നത് അതിശയകരമാണ്. നമ്മള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കു ന്ന പല പദ്ധതികളുടേയും പാളിച്ചയ്ക്കുദാഹരണമാണിത്. സ മ്പൂര്‍ണ്ണ വൈദ്യുതി, സമ്പൂര്‍ണ്ണ കുടിവെള്ളം, സമ്പൂര്‍ണ്ണ ശുചി ത്വം, സമ്പൂര്‍ണ്ണ വിദ്യാഭ്യാസം, വ്യവഹാര വിമുക്ത പഞ്ചായത്ത്... തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കേണ്ടതുണ്ട്. ഏതെങ്കിലും പദ്ധതികള്‍ തുടങ്ങുന്നതിനുള്ള തടസ്സം അതിന്‍റെ 'ക്രെഡിറ്റ്'ആരുകൊണ്ടുപോകും എന്നതാണ്. ഇത്തരം ഇടുങ്ങി യ ചിന്താഗതികള്‍ക്കുപരി  അഭിപ്രായ വ്യത്യാസമില്ലാതെ ജന ങ്ങളുടെ ആവശ്യമായി പരിഗണിച്ച് പദ്ധതികള്‍ നടപ്പാക്കുവാനു ള്ള ഇച്ഛാശക്തി നമുടെ നേതാക്കന്‍മാര്‍ക്കുണ്ടാവണം.

വികസനം സര്‍ക്കാരിന്‍റെ മാത്രം ബാധ്യതയാകാതെ എല്ലാവരുകൂടി ഏറ്റെടുക്കേണ്ട പദ്ധതിയാണെന്ന മനോഭാവം സൃഷ്ടിക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പദ്ധതിയാകാ തെ പഞ്ചായത്ത് തുടര്‍ച്ചയായി നടപ്പിലാക്കാന്‍ പോകുന്ന പദ്ധ തികളാവണം നമുക്ക് വേണ്ടത്. ജനതയുടെ പദ്ധതികളാകണം അത്. സാമുഹ്യ - സാംസ്കാരിക-ആദ്ധ്യാത്മിക നേതാക്കളും, സന്നദ്ധ സംഘടനകളും, വ്യക്തികളും.. ഇത്തരം ഉത്തരവാദിത്വ ങ്ങള്‍ ഏറ്റെടുത്താലേ വികസനം യാഥാർത്യമാകൂ