മനക്കണ്ണിലെ നാടകം
മനക്കണ്ണിന്‍റെ കരുത്തിലാണ് കസേരനെയ്തെടത്തു ജീവിതത്തെ റഷീദ് മുന്നോട്ട് നയിച്ചത്.ആദ്യബെല്ലിന് മുന്പ്,  നാടകത്തെക്കുറിച്ച് രണ്ട് വാക്ക്.....

വെന്മേനാട് എം.എ.എസ്.എം. ഹൈസ്കൂളില് പഠിക്കുന്പോള് തന്നെ കൂട്ടുകാരായ അബ്ദുട്ടി കൈതമുക്ക്, അബ്ദുറ ഹിമാന് തിരനെല്ലൂര്, ശശി എന്നിവരോടൊപ്പം നാടകത്തിനെന്നും സമ്മാനം നേടുക പതിവാ യിരുന്നു. പഠനം പൂര്ത്തിയായപ്പോഴും ഈ കൂട്ടുകാര് നാടകത്തെ കൈവിട്ടില്ല. ജോലി തേടി ഗള്ഫിലെത്തിയപ്പോഴും നാടകത്തിനു ളള സമയം കണ്ടെത്തി. പക്ഷേ വിധി ജീവിത ത്തില് കൂരിരുള് പടര്ത്തി.

ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന കാലത്താണ് റഷീദെന്ന ചെറു പ്പക്കാരനെ വിധി അന്ധതയുടെ ഇരുള്ഗര് ത്തത്തിലേക്ക് വലിച്ചെറിയുന്നത്. 

അന്ധത കൂടിയപ്പോള് ഗള്ഫിലെ ജോലി മതിയാക്കി റ ഷീദ് നാട്ടിലേക്ക് മടങ്ങി. അവിചാരിതമായി വന്നുചേര്ന്ന ഇരുളിന്റെ മുന്നില് തോല്ക്കാ ന് റഷീദ് തയ്യാറായില്ല. തന്റെ പ്രണയിനിയായ നാടകത്തെ ജീവിതത്തോട് ചേര്ത്തു നിര് ത്തി. നാടകരചനയും അഭിനയവും സജീവ മാക്കി. അരങ്ങില് പലതരം വേഷങ്ങള് അവ തരിപ്പിച്ചു. 1984ല് തന്റെ ആദ്യ നാടകം 'ഇരു കാലിമൃഗം' പുറത്തിറക്കി. പിന്നീട് സലീനയു ടെ മരണം, നൊന്പരങ്ങളുടെ ലോകം എന്നി ങ്ങനെ കഥാപുസ്തകമാണ് പ്രസിദ്ധീകരിച്ച ത്. അന്നൊക്കെ മനക്കണ്ണിന്റെ കരുത്തിലാണ് കസേരനെയ്തെടത്ത് ജീവിതത്തെ റഷീദ് മു ന്നോട്ട് നയിച്ചത്.


റഷീദിന്റെ ജീവിതത്തെ പ്രകാശമാനമാക്കി ഇരുപത്തി ഒന്പതാം വയസ്സി ലാണ് പ്രിയതമ സൗദ കടന്നുവരുന്നത്. മുഹ മ്മദ് റാഷിദ്, മിസ്രിയ, മുഹമ്മദ് ഇര്ഷാദ് എ ന്നിങ്ങനെ മൂന്ന് മക്കളുണ്ടായി. കാഴ്ച പൂര് ണ്ണമായി നഷ്ടമായതോടെ അഭിനയം നിര് ത്തി, കവിതയെഴുതുന്നതില് ശ്രദ്ധപതിപ്പി ച്ചു. വെന്മേനാട് കവലയിലുളള ചെറിയ ടെ ലഫോണ് ബൂത്ത് നടത്തി ലഭിച്ചിരുന്ന തുച്ചമായ വരുമാനം ഇപ്പോള് ഇല്ലാതായി. വാടകവീ ട്ടിലെ പരിമിതമായ സൗകര്യത്തിലും റഷീദ് പുഞ്ചിരിയോടെ പറയും

 'അടുത്ത ബെല്ലാടെ
നാടകം തുടരും.....'