പ്രാര്ത്ഥിക്കാനുളള ആപ്പുമായി പാവറട്ടിക്കാരന് റീക്കോ
 ജപമാല മണികള് കരങ്ങളില് ഉപയോഗിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന വെര്ച്ച്വല് റോസറി ആവേ മരിയ എന്ന ആപ്പിന്റെ മാത്രം പ്രത്യേകതയാണ്. ഈ ആപ്ളിക്കേഷന് നിര്മ്മിച്ചതാകട്ടെ നമ്മുടെ നാട്ടുകാരനായ റീക്കോ ജോണിയും. മാതൃഭക്തിയിലേക്കും ജപമാല ആചരണത്തിലേക്കും യുവതലമുറയെ ആകര്ഷിക്കുവാനുളള ആന്ഡ്രോയിഡ് ആപ്പുമായി മാതൃകയാവുകയാണ് ഈ ചെറുപ്പക്കാരന്.

 ബാംഗള്ൂരില് ന്യൂ ഇന്ത്യന് ടൈംസില് ഡിസൈനറായി ഔദ്യോഗിക ജോലിയുടെ തിരക്കിലും ജപമാലയ്ക്കുളള തികച്ചും വ്യത്യസ്തമായ ആപാണ് റീക്കോ തയ്യാറാക്കിയത്. പ്രാര്ത്ഥനക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് ആവേ മരിയ റോസറി എന്ന ഇംഗ്ളഷ് വേര്ഷനും ആവേ മരിയ ജപമാല എന്ന മലയാളം വേര്ഷനും രൂപകല്പ്പന- ചെയ്തത്. 

റീക്കോയോടൊപ്പം ആനന്ദ് ബോസ്, അനൂപ് ജോസ്, ആന്റണി മണ്ണുമ്മേല് എന്നിവരടുങ്ങുന്ന ടീം വര്ക്ക് ഈ ആപ്പിന് മുതല്ക്കൂട്ടായി. കഴിഞ്ഞ നവംബറില് നൂറ്റാണ്ടുകള്ക്കു മുന്പ് എഴുതപ്പെട്ട ഗൃഹസഖി എന്ന പ്രാര്ത്ഥനാസമാഹാരം ആപ്പാക്കി ഇവര് പുറത്തിക്കിയിരുന്നു.

ജപമാലക്കുളള നിരവധി പ്ളേസ്റ്റോറുകള് ലഭ്യമാണെങ്കിലും ജപമാല മണികള് കരങ്ങളില് ഉപയോഗിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന വെര്ച്ച്വല് റോസറി ആവേ മരിയയുടെ മാത്രം പ്രത്യേകതയാണ്. ജപമാല ചൊല്ലിക്കേള്ക്കാനുളള ഓഡിയോ മോഡ്, ചൊല്ലാനുളള റീഡിംങ്ങ് മോഡ്, ഗാന രൂപത്തിലുളള ലുത്തിനിയ എന്നിവ ഈ ആപ്ളിക്കേഷന്റെ സവിശേഷതയാണ്. ആപ്പ് തുറന്നാല് പ്രയര് തിരഞ്ഞെടുത്താല് 53 മണികളോടുകൂടിയ ജപമാല സ്ക്രീനില് തെളിയും. ഓരോ മണികളേയും തൊട്ട് എണ്ണം പിടിച്ച് പ്രാര്ത്ഥിക്കാം. പ്രാര്ത്ഥനാസമയങ്ങള്ക്കുളള അലാറം, ചിത്രങ്ങള് പ്രസിദ്ധീകരിക്കാനുളള സൗകര്യം എന്നിവ ഈ ആപ്ളിക്കേഷനെ വ്യത്യസ്ഥമാക്കുന്നു. സി.എം.ഐ. സഭയുടെ ദേവമാത പ്രൊവിന്സ് ആണ് ആപ്പിന് നേതൃത്വം നിര്മ്മാണത്തിന് നല്കിയത്. ചുരുങ്ങിയ ദിവസങ്ങള്ക്കകം മൂവായിരത്തില്പരം ആളുകള് ആപ്പ് ഡൗണ്ലോഡ് ചെയ്തുകഴിഞ്ഞു മാത്രമല്ല ഓരോ നിമിഷവും നൂറില്പരം ജപമാലകള് ആവേമരിയ വഴി ചൊല്ലുന്നുമുണ്ട്.http://www.manoramaonline.com/style/festivals-and-religion/ave-maria-app.html