അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പെരിങ്ങാട് ആത്തട്ട് വേട്ടേക്കാരന്‍ ക്ഷേത്രത്തില്‍ ശ്രീമൂലസ്ഥാനത്തും ഉപദേവസ്ഥാനത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒന്നാംഘട്ട പുനരുദ്ധാരണ യജ്ഞം ഒന്നിന് തുടങ്ങും. അഞ്ച് വരെയാണ് പുനരുദ്ധാരണ യജ്ഞം. ആചാര്യന്‍ അണ്ടലാടി ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പുനരുദ്ധാരണ യജ്ഞം.

ഒന്നിന് വൈകീട്ട് സുദര്‍ശനഹോമം നടക്കും. രണ്ടിന് രാവിലെ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍. വൈകീട്ട് ഭഗവത് സേവ, അത്താഴപൂജ, ഭജന.
നാലിന് രാവിലെ തിലഹോമം, ഉച്ചപൂജ, വൈകീട്ട് പ്രസാദ ശുദ്ധി മറ്റു വിശേഷാല്‍ പൂജകള്‍.

സമാപന ദിവസമായ അഞ്ചിന് ബിംബശുദ്ധി, ചതു:ശുദ്ധി, ധാര തുടങ്ങി വിശേഷാല്‍ പൂജകള്‍ തുടര്‍ന്ന് പ്രസാദ ഊട്ട്, കേളി, സര്‍പ്പബലി എന്നിവ നടക്കും 

പൂവത്തൂര്‍ സുബ്രഹ്മണ്യന്‍ കോവിലില്‍ പൂരമഹോത്സവം ശനിയാഴ്ച ആഘോഷിക്കും. രാവിലെ 5.30ന് നടതുറക്കല്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. കക്കാട്ട്മന ആനന്ദന്‍ നമ്പൂതിരി ഗുരുവായൂര്‍ മുഖ്യകാര്‍മ്മികനാകും.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാവടി, നാദസ്വരം, ശിങ്കാരിമേളം എന്നിവ ക്ഷേത്രത്തിലെത്തും.

ഉച്ചയ്ക്ക് വിവിധ കമ്മിറ്റികളുടെ പൂരം എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രത്തിലെത്തും. ദീപാരാധനയ്ക്കുശേഷം വിശേഷാല്‍ പൂജകള്‍, തായമ്പക എന്നിവ നടക്കും. തുടര്‍ന്ന് വിവിധ സെറ്റുകളുടെ ഭസ്മക്കാവടികള്‍ രാത്രി 11ഓടെ ക്ഷേത്രത്തിലെത്തും.


മ്മ്ടെ പാവട്ടറി പെരുന്നാൾ‍ പോസ്റ്റ് കൊടിയേറി ട്ടാ...'' വെടിക്കെട്ടും ബിൻ റുവാദ്യവും വളയും ദീപാലങ്കാരവുമൊക്കെയായി തിരുനാൾ തിരുമുറ്റമൊരുക്കാൻ പാവറട്ടി വിശേഷം ഒരുങ്ങീട്ടാ.ii




ദേവസൂര്യ തൈക്കാട് ക്യഷിഭവനുo സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടപ്പാക്കിയ ജൈവ കൃഷിയുടെ ആദ്യ വിളവെടുപ്പ് പാവറട്ടി എസ് ഐ അരുൺ നിർവ്വഹിച്ചു ലൈബ്രറി കൗൺസിൽ അംഗം കേരാച്ചൻ ലക്ഷ്മണൻ അദ്ധ്യക്ഷനായിരുന്നു. ലക്ഷമണൻ Kട, രാമൻKS, സതീശൻ PS, റെജിവിളക്കാട്ടു പാടം, അഭിലാഷ് KC, സുരേഷ് TK ,യൂത്ത് ക്ലബ് അസോസിയേഷൻ ഭാരവാഹികളായ നിഹാദ് - എടക്കഴിയൂർ, നസീഫ് യൂസഫ്, അൻസാർ എളവള്ളി എന്നിവർ സന്നിഹിതരായിരുന്നു.




എല്ലാവർക്കും ഈസ്റ്ററിന്റെ ആശംസകള് സ്നേഹപൂര്വ്വം നേരുന്നു. നോന്പിന്റേയും പ്രായശ്ചിത്തത്തിന്റേയും വഴിയില്നിന്നും പതുക്കെ പതുക്കെ നാം ഉത്ഥാനമഹത്വത്തിന്റെ ധന്യമുഹൂര്ത്തത്തിലേയ്ക്ക് നടന്നു നീങ്ങുകയാണ്. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില് ആഹ്ലാദിക്കുന്നതിനുള്ള അവസരമാണിത്. അന്ധകാരത്തില് നിന്നും പ്രകാശത്തിലേയ്ക്കുള്ള കടന്നുപോകലാണ് യേശുവിന്റെ ഉത്ഥാനം. പാപത്തിന്റെ അന്ധകാരത്തില് നിന്ന്, മരണത്തിന്റെ ശൂന്യതയില് നിന്ന്, പ്രകാശത്തിന്റെ പൂര്ണ്ണതയിലേയ്ക്ക് മുന്നേറാന് യേശുവിന്റെ ഉത്ഥാനം നമുക്ക് ശക്തി തരുന്നു.

വി. യോഹന്നാന് തന്റെ ലേഖനത്തില് പറയുന്നു, ‘ദൈവം പ്രകാശമാണ്. അവനില് അന്ധകാരമില്ല. ദൈവത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അതേസമയം അന്ധകാരത്തില് നടക്കുകയും ചെയ്താല് നാം വ്യാജം പറയുന്നവരാകും. അവിടുന്ന് പ്രകാശത്തിലായിരിക്കുന്നതുപോലെ നമ്മളും പ്രകാശത്തില് സഞ്ചരിച്ചാല് നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും.’ (1 യോഹ 2: 57) . യേശുവാകുന്ന പ്രകാശത്തിലൂടെ സഞ്ചരിച്ചാല് മാത്രമേ, നമ്മെ സംബന്ധിച്ചിടത്തോളം ഈസ്റ്റര് അര്ത്ഥവത്താകുന്നുള്ളൂ. ഈ പ്രകാശം, അടുത്തുനില്ക്കുന്നവന് എന്റെ സഹോദരനാണെന്ന തിരിച്ചറിവ് നമുക്ക് നല്കും. അടുത്തുനില്ക്കുന്നവന് ശത്രുവാണെന്ന് കരുതുന്നവന് യേശുവിന്റെ ഉത്ഥാനം യഥാര്ത്ഥത്തില് മനസ്സിലാക്കുന്നില്ല. കുഞ്ഞുണ്ണി മാസ്റ്റര് ഒരിക്കല് എഴുതി.

‘‘പശുതൊഴുത്തുങ്കല് പിറന്നുവീണതും
മരക്കുരിശിങ്കല് മരിച്ചുയര്ന്നതും
വളരെ നന്നായി മനുഷ്യപുത്രാ, നീ
യുയര്ത്തെണീറ്റതു പരമ വിഡ്ഢിത്തം.’’

നീ എളിയവരില് എളിയവനായി കാലിതൊഴുത്തില് ജനിച്ചതും മനുഷ്യരക്ഷയ്ക്കായി മരക്കുരിശില് മരിച്ചതും നല്ലതുതന്നെ. എന്നാല് ഉയിര്ത്തെഴുന്നേറ്റ നിന്നെ ഞങ്ങള് വീണ്ടും കുരിശിലേറ്റും എന്ന കാര്യത്തില് സംശയമില്ല. വിദ്വേഷവും പകയും സ്വാര്ത്ഥതയും നിറഞ്ഞ ജീവിതം നയിച്ചുകൊണ്ട് ക്രിസ്തുവിന്റെ ഉത്ഥാനത്തെ നാം വിഡ്ഢിത്തമാക്കി മാറ്റുകയാണ്.

ഈസ്റ്റര് ആത്മീയാനന്ദത്തിന്റെ തിരുനാളാണ്. യേശുവാകുന്ന പ്രകാശത്തിലൂടെ സഞ്ചരിച്ചാലേ ഈ ആനന്ദം നമുക്കു ലഭിക്കൂ. ഈ ആനന്ദം സ്നേഹത്തില്നിന്നാണു ഉത്ഭവിക്കുന്നത്. നമ്മുടെ വ്യക്തി ജീവിതത്തില് സ്നേഹം പ്രകാശമായി പ്രഭ ചൊരിയട്ടെ. കുടുംബത്തില് സ്നേഹം വസന്തംപോലെ പൂത്തുലയട്ടെ. സമൂഹത്തില് സ്നേഹം നമ്മെ പരസ്പരം ബന്ധിപ്പിക്കട്ടെ. ഏവര്ക്കും ഉയിര്പ്പുതിരുന്നാളിന്റെ ആശംസകള് സ്നേഹത്തോടെ നേരുന്നു.

മരുതയൂര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂരാഘോഷം വര്‍ണ്ണാഭമായി. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പിന് ഊട്ടോളി മഹാദേവന്‍ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ആയിലൂര്‍ അനന്തനാരായണന്‍ പ്രമാണികത്വം വഹിച്ചു. വൈകീട്ടോടെ തെക്കേ സമുദായം, പടിഞ്ഞാറേ സമുദായം, ഭാരതാംബ പൂരാഘോഷ കമ്മിറ്റി, ബ്‌ളാക്ക്‌സ്റ്റോണ്‍.
നമസ്‌തേ പൂരാഘോഷ കമ്മിറ്റി, സംഘസാരഥി, പാര്‍ത്ഥസാരഥി, ദേവസേന, ഉത്സവ കലാവേദി എന്നീ ആഘോഷ കമ്മിറ്റികളുടെ പൂരാഘോഷം ക്ഷേത്രിത്തിലെത്തി. കൂട്ടി എഴുന്നെള്ളിപ്പില്‍ എട്ട് ഗജവീരന്മാര്‍ അണിനിരന്നു. വെളളിത്തിരുത്തി ഉണ്ണിയുടെ പ്രമാണികത്വത്തില്‍ ഗംഭീരമേളം നടന്നു.
തെയ്യം, തിറയാട്ടം, കാവടി, വിവിധ വാദ്യമേളങ്ങള്‍ എന്നിവ പൂരാഘോഷത്തിന് മാറ്റ് കൂട്ടി. വൈകീട്ട് ദീപാരാധന, വര്‍ണമഴ, കേളി, താലംവരവ്, തായമ്പക, ഗാനമേള എന്നിവ നടന്നു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി. സുരേന്ദ്രനാഥ്, എക്‌സി ഓഫീസര്‍ ജി. അനില്‍, പ്രസിഡന്റ് പി. രാജഗോപാലന്‍, സെക്രട്ടറി എ.വി. മണികണ്ഠന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൊടിയേറ്റം  
8.4. 2016 വെള്ളി  
കാലത്ത്  5.30   വി. അന്തോണീസിന്‍റെ കപ്പേളയില്‍ ദിവ്യബലി  .
കാര്‍മ്മികന്‍: മോണ്‍. തോമസ് കാക്കശ്ശേരി
(വികാരി ജനറാള്‍, തൃശൂര്‍ അതിരൂപത)

തുടര്‍ന്ന് കൊടികയറ്റം . നൊവേന ആരംഭം

5.00pm ദിവ്യബലി  നിയോഗം  : സമര്‍പ്പിതര്‍
കാര്‍മ്മികന്‍: ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍
 (വികാരി, ഒരുമനയൂര്‍)

9.04.2016  ശനി
5.00 pm ദിവ്യബലി . നിയോഗം  : മാതാപിതാക്കള്‍.
കാര്‍മ്മികന്‍: ഫാ. ജിയോമോന്‍ കല്ലേരി
(അസി.വികാരി., എറവ്)

10.04.2016 ഞായര്‍
5.00 pm ദിവ്യബലി നിയോഗം  :കുട്ടികള്‍
കാര്‍മ്മികന്‍: ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്
( ഡയറക്ടര്‍, എം.ഐ. ഹോസ്പിറ്റല്‍ , ഏങ്ങണ്ടിയൂര്‍ )


11.04.2016 തിങ്കള്‍
5.00 PM  ദിവ്യബലി .
നിയോഗം  :യുവജനങ്ങള്‍.
കാര്‍മ്മികന്‍:  ഫാ. ജെസ്റ്റിന്‍ കൈതാരത്ത് ( അസി.വികാരി, പാലയൂര്‍ ഫൊറോന പള്ളി)



12.04.2016 ചൊവ്വ
5.00pm  ദിവ്യബലി
നിയോഗം  : ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍.
കാര്‍മ്മികന്‍:  ഫാ. ജെയ്സണ്‍ മുണ്ടോപുറം
( വികാരി, അമല നഗര്‍ പള്ളി)


13.04.2016 ബുധന്‍
10 am   ദിവ്യബലി
കാര്‍മ്മികന്‍: ഫാ. സനോജ് അറങ്ങാശ്ശേരി
( അസി. വികാരി, തലോര്‍ ഇടവകപ്പള്ളി )

5.00 pm    ദിവ്യബലി .നിയോഗം  : രോഗികള്‍
കാര്‍മ്മികന്‍:  ഫാ. ജിമ്മി എടക്കളത്തൂര്‍
(അസി. ഡയറക്ടര്‍, എം.ഐ. ഹോസ്പിറ്റല്‍ , ഏങ്ങണ്ടിയൂര്‍ )

14.04.2016  വ്യാഴം
5.00 pm ദിവ്യബലി .
നിയോഗം  : ദമ്പതികള്‍.
കാര്‍മ്മികന്‍:  ഫാ. ഫെക്സിന്‍ കൂത്തൂര്‍
( അസി. വികാരി മണ്ണുത്തി )


15.04.2016 വെള്ളി.
5.00 pm ദിവ്യബലി .നിയോഗം  : തൊഴിലാളികള്‍.
കാര്‍മ്മികന്‍:ഫാ. ജിന്സന്‍ ചിരിയങ്കണ്ടത്ത്
( അസി. വികാരി, ഒല്ലൂര്‍ )

7.30 pm ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം
റവ. ഫാ. ജോസഫ് ആലപ്പാട്ട് സി. എം. ഐ
(പ്രിയോര്‍, സെന്‍റ് . തോമസ് ആശ്രമദേവാലയം, പാവറട്ടി )


തുടര്‍ന്ന് ഇലക്ട്രിക് തൊഴിലാളികളുടെ നേതൃത്വത്തില്‍
കരിമരുന്നു പ്രയോഗം.

 ബാന്‍ഡ് വാദ്യ മത്സരം
 (തെക്ക് ഭാഗം വെടിക്കെട്ട് കമ്മറ്റി )


16.04.2016 ശനി

10.00 am  നൈവേദ്യ പൂജ
കാര്‍മ്മികന്‍: റവ. ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍
(വികാരി , പാവറട്ടി തീര്‍ത്ഥകേന്ദ്രം )

തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം ആശീര്‍വ്വാദം
 നേര്‍ച്ചയൂട്ട് ആരംഭം

5.30 pm   സമൂഹബലി
 മുഖ്യ കാര്‍മ്മികന്‍:  
മാര്‍. പ്രിന്‍സ് പാണേങ്ങാടന്‍
(അദീലാബാദ്  രൂപതാ മെത്രാന്‍ )

7.30 pm ആഘോഷമായ കൂടുതുറക്കല്‍, കരിമരുന്ന് പ്രയോഗം
രാത്രി 12 നു വളയെഴുന്നെള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തുന്നു.
തുടര്‍ന്ന് തെക്ക് വിഭാഗത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന
 കരിമരുന്ന് കലാപ്രകടനം.



17.04.2016 ഞായര്‍
തിരുനാള്‍ ദിവസം

2.00 am  മുതല്‍ 9.00 am വരെ തുടര്‍ച്ചയായി ദിവ്യബലി.

9.00 am ഇംഗ്ലീഷ് കുര്‍ബാന)
കാര്‍മ്മികന്‍ :   ഡോ.ബാബു പാണാട്ടുപറമ്പില്‍
 (റെക്ടര്‍, മേരിമാതാ സെമിനാരി , തൃശൂര്‍)




10.00 am  ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന
മുഖ്യകാര്‍മ്മികന്‍ :   റവ. ഫാ. ജെയ്സന്‍ വടക്കെത്തല
 (അസി. വികാരി, പുതുക്കാട് ഫൊറോന)

സന്ദേശം  : റവ. ഫാ. ഫ്രാന്‍സിസ് ആളൂര്‍
 (പ്രൊഫ. മേരിമാതാ സെമിനാരി, തൃശൂര്‍ )


തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രക്ഷിണവും സിമെന്‍റ് പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും .

5.00 pm  തമിഴ് കുര്‍ബാന
മുഖ്യകാര്‍മ്മികന്‍ :   റവ. ഫാ. സെബി വെള്ളാനികാരന്‍ .  cmi
(ഡയറക്ടര്‍, കരുണൈ ഇല്ലം, കോയമ്പത്തൂര്‍ )
സഹകാര്‍മ്മികര്‍ :  റവ. ഫാ. ആന്‍റണി വാഴപ്പിള്ളി. cmi
                                        റവ. ഫാ. ജോയ് അറയ്ക്കല്‍ .cmi

7.00 pm ദിവ്യബലി


തുടര്‍ന്ന് 8.30 ുാനു വടക്ക ്ഭാഗത്തിന്‍റെ കരിമരുന്ന് കലാപ്രകടനം

18.04.2016  തിങ്കള്‍  5.30 ുാ  ദിവ്യബലി
കാര്‍മ്മികന്‍  : ഫാ. സിജോ മുരിങ്ങാത്തേരി
 (അസി. വികാരി, ചേലക്കര ഫൊറോന)

7.00 pm   സംസ്കാരിക പരിപാടികൾ



19.04.2016 ചൊവ്വ.    5.30  pm  ദിവ്യബലി
കാര്‍മ്മികന്‍ :  ഫാ. സൈജോ തൈക്കാട്ടില്‍
(വികാരി, നെല്ലങ്കര )
7.00 pm   സംസ്കാരിക പരിപാടികൾ


20.04.2016 ബുധന്‍ 10. pm ദിവ്യബലി .
കാര്‍മ്മികന്‍ : ഫാ. സിന്സണ്‍ എടക്കളത്തൂര്‍
(അസി. വികാരി , ഒളരി )

5.30 pm  ദിവ്യബലി
കാര്‍മ്മികന്‍: ഫാ. ജോയ്സണ്‍ ചെറുവത്തൂര്‍
 (അസി. വികാരി ചെങ്ങാലൂര്‍ )

7.00 pm   സംസ്കാരിക പരിപാടികൾ



21.04.2016 5.30 pm ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. ജെറിന്‍ അരിമ്പൂര്‍
( അസി. വികാരി, മുണ്ടൂര്‍ )

7.00 pm   സംസ്കാരിക പരിപാടികൾ



22.05.2016 വെള്ളി 5.30 pm ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. ബാബു ചേലപ്പാടന്‍
 (വികാരി, ചൊവ്വന്നൂര്‍)
7.00 pm   സംസ്കാരിക പരിപാടികൾ



23.05.2016  ശനി 5.30 pm ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. നിബിന്‍ തളിയത്ത്
(വികാരി, പഴയന്നൂര്‍ )
7.00 pm   സംസ്കാരിക പരിപാടികൾ




24.05.2016 ഞായര്‍  
എട്ടാമിടം തിരുനാള്‍

കാലത്ത് 5.30, 6.30,7.30, 8.30  ദിവ്യബലി

10.00 മണിക്ക്  ആഘോഷമായ ദിവ്യബലി
മുഖ്യ കാര്‍മ്മികന്‍ : ഫാ. സ്റ്റാര്‍സണ്  കള്ളികാടന്‍ (വികാരി, ചെമ്മണ്ണൂര്‍ )

സന്ദേശം : ഫാ. സാജന്‍ മാറോക്കി ( അസി.വികാരി, വടക്കാഞ്ചേരി )

തുടര്‍ന്ന് ഭണ്ടാരം തുറക്കല്‍

5.00 PM ദിവ്യബലി .

7.00 PM ദിവ്യബലി

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലെ മരണത്തിരുനാള്‍ ശനിയാഴ്ച ആഘോഷിക്കും. പ്രത്യേക നേര്‍ച്ച ഊട്ടിനുള്ള കലവറ ഒരുക്കം പൂര്‍ത്തിയായി. സ്‌പെഷല്‍ അച്ചാറിനുപുറമെ പപ്പടം, പായസം, നാലുവെട്ട്, ശര്‍ക്കരവരട്ടി എന്നിവ നേര്‍ച്ച ഊട്ടിലെ പ്രത്യേക വിഭവങ്ങളാകും. വിവിധ കുടുംബ യൂണിറ്റുകളുടെയും പാവറട്ടി സെന്ററിലെ ഓട്ടോ തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ നേര്‍ച്ച ഊട്ടിലേക്കായുള്ള വിഭവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മരണത്തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ അള്‍ത്താര ലില്ലിപ്പൂക്കള്‍കൊണ്ടും കാര്‍ണിഷ് പൂക്കള്‍ക്കൊണ്ടും അലങ്കരിച്ചു. തൃശ്ശൂര്‍ സ്‌നെദെഷ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വഴിപാടായാണ് അള്‍ത്താര അലങ്കാരം. രാവിലെ പത്തിന് നടക്കുന്ന റാസ കുര്‍ബ്ബാനയ്ക്ക് ഒല്ലൂര്‍ വികാരി ഫാ. ജോണ്‍ അയ്യങ്കാന കാര്‍മ്മികനാകും. പള്ളിയുടെ പാരിഷ് ഡയറക്ടറി 2016 പ്രകാശനം ചെയ്യും. 11.30ന് നടക്കുന്ന നേര്‍ച്ച ഊട്ട് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിക്കും. ഇത്തവണ മുപ്പത്തിഅയ്യായിരം പേര്‍ക്കാണ് നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. രാത്രി പത്തിന് വിവിധ ദേശങ്ങളില്‍നിന്ന് തേരോടുകൂടിയ വള എഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തും.

തെങ്ങ്, വാഴ, പച്ചക്കറി, കുരുമുളക്, ജാതി, പുഷ്പകൃഷി എന്നിവയ്ക്കുള്ള രോഗകീടാക്രമണം നിയന്ത്രിക്കുന്നതിനായി ജൈവകീടനാശിനികള്‍ പാവറട്ടി കൃഷിഭവനില്‍ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ ഈ മാസം 10 നുള്ളില്‍ കൈപ്പറ്റണം.

ദേവസൂര്യ ബാലവേദി അംഗവും സി ക്കെ സി 9-ാം ക്ലാസ് വിദ്ധ്യാർത്ഥിയു മായ ആര്യ സരസന് സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക വിദ്ധ്യാർത്ഥി അവാർഡ് ( ജില്ലാതല അവാർഡ്)ക്യഷി വകുപ്പ് മന്ത്രി KP മോഹനൻ നൽകുന്നു




സ്കൂൾ വിട്ടു വിട്ടിൽ വന്നു കഴിഞ്ഞാൽ ടി വി കണ്ടും, മറ്റും വെറുതെ ഇരുന്ന് സമയം പാഴാക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തയാക്കുകയാണ് പാവർട്ടി വിളകാട്ടുപാടം സ്വദേശി ആര്യ സരസൻ. സ്കൂൾ ൽ നിന്ന് വന്നാൽ ഒരിഞ്ചു സമയം പോലും പാഴാക്കാതെ തന്റെ കൃഷിയിടത്തിലേക്കിറങ്ങി മാതാപിതാക്കളുടെ സഹായത്തോടെ വിവിധ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുകയാണ് ആര്യയുടെ പ്രധാന ജോലി.

 കൃഷിയോടുള്ള ആര്യയുടെ ഈ താത്പര്യം മൂലം സംസ്ഥാന കൃഷി വകുപ്പിന്റെ ഈ വർഷത്തെ ജില്ലയിലെ മികച്ച വിദ്യാർത്ഥി കർഷകക്കുളള അവാർഡ് ആര്യക്കു ലഭിച്ചു.

 +1 വിദ്യാർത്ഥിയും, യുവജനക്ഷേമ ബോർഡിന്റെ കഴിഞ്ഞ വർഷത്തെ മികച്ച സംഘടനയുള്ള അവാർഡ് നേടിയ ദേവസൂര്യകലാവേദിയിലെ അംഗം കൂടിയാണ് ആര്യ സരസൻ.... ദേവസൂര്യ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ യുവജനക്ഷേമ ബോർഡിനു വേണ്ടി ആര്യയെ അനുമോദിച്ചപ്പോൾ,.. ആര്യക്ക് എല്ലാ വിദ ആശംസകളും നേരുന്നു. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള ആര്യമാർ ധാരാളം ഉണ്ടാകട്ടെ, അവരെ നമുക്ക് പ്രോത്സാഹിപ്പിക്കാം

Simon Pavaratty

.
Powered by Blogger.