പെരിങ്ങാട് ആത്തട്ട് വേട്ടേക്കാരന്‍ ക്ഷേത്രത്തില്‍ ഒന്നാംഘട്ട പുനരുദ്ധാരണ യജ്ഞം

അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പെരിങ്ങാട് ആത്തട്ട് വേട്ടേക്കാരന്‍ ക്ഷേത്രത്തില്‍ ശ്രീമൂലസ്ഥാനത്തും ഉപദേവസ്ഥാനത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒന്നാംഘട്ട പുനരുദ്ധാരണ യജ്ഞം ഒന്നിന് തുടങ്ങും. അഞ്ച് വരെയാണ് പുനരുദ്ധാരണ യജ്ഞം. ആചാര്യന്‍ അണ്ടലാടി ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പുനരുദ്ധാരണ യജ്ഞം.

ഒന്നിന് വൈകീട്ട് സുദര്‍ശനഹോമം നടക്കും. രണ്ടിന് രാവിലെ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍. വൈകീട്ട് ഭഗവത് സേവ, അത്താഴപൂജ, ഭജന.
നാലിന് രാവിലെ തിലഹോമം, ഉച്ചപൂജ, വൈകീട്ട് പ്രസാദ ശുദ്ധി മറ്റു വിശേഷാല്‍ പൂജകള്‍.

സമാപന ദിവസമായ അഞ്ചിന് ബിംബശുദ്ധി, ചതു:ശുദ്ധി, ധാര തുടങ്ങി വിശേഷാല്‍ പൂജകള്‍ തുടര്‍ന്ന് പ്രസാദ ഊട്ട്, കേളി, സര്‍പ്പബലി എന്നിവ നടക്കും