പൂവത്തൂര്‍ സുബ്രഹ്മണ്യന്‍ കോവിലില്‍ പൂരമഹോത്സവം ശനിയാഴ്ച

പൂവത്തൂര്‍ സുബ്രഹ്മണ്യന്‍ കോവിലില്‍ പൂരമഹോത്സവം ശനിയാഴ്ച ആഘോഷിക്കും. രാവിലെ 5.30ന് നടതുറക്കല്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. കക്കാട്ട്മന ആനന്ദന്‍ നമ്പൂതിരി ഗുരുവായൂര്‍ മുഖ്യകാര്‍മ്മികനാകും.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാവടി, നാദസ്വരം, ശിങ്കാരിമേളം എന്നിവ ക്ഷേത്രത്തിലെത്തും.

ഉച്ചയ്ക്ക് വിവിധ കമ്മിറ്റികളുടെ പൂരം എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രത്തിലെത്തും. ദീപാരാധനയ്ക്കുശേഷം വിശേഷാല്‍ പൂജകള്‍, തായമ്പക എന്നിവ നടക്കും. തുടര്‍ന്ന് വിവിധ സെറ്റുകളുടെ ഭസ്മക്കാവടികള്‍ രാത്രി 11ഓടെ ക്ഷേത്രത്തിലെത്തും.