എം.ആര്‍.സി. ഫുട്‌ബോള്‍: രണ്ടാം സെമി ഇന്ന്‌ (11.4.2016 വൈകീട്ട് 5.30)

ചിറ്റാട്ടുകര എം.ആര്‍.സി. വി.ഡി. ജോയ് വടക്കൂട്ട് ഞാറയില്‍ അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ മഴ മൂലം മാറ്റി വെച്ച രണ്ടാം സെമിഫൈനല്‍ തിങ്കളാഴ്ച നടക്കും. മത്സരത്തില്‍ തൃശ്ശൂര്‍ റിയല്‍ ലൈന്‍സും ചിറ്റാട്ടുകര എം.ആര്‍.സി.യും ഏറ്റുമുട്ടും. ചിറ്റാട്ടുകര ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 5.30നാണ് മത്സരം.