പാവറട്ടി ജീസസ് യൂത്ത് ഒരുക്കിയ റീജോയ്‌സ് 16
തിരുനാളിനോടനുബന്ധിച്ച് പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്ന് നടത്തി. പാവറട്ടി ജീസസ് യൂത്ത് ഒരുക്കിയ റീജോയ്‌സ് സ്വര്‍ഗീയ സംഗീതവിരുന്നിലാണ് മനോജ് ജോര്‍ജിന്റെ വിസ്മയ സംഗീതം നിറഞ്ഞത്. തൃശ്ശൂര്‍ ജീസസ് യൂത്ത് ടാലന്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മ്യൂസിക് ഫ്യൂഷന്‍, നൃത്തം തുടങ്ങിയവയും അരങ്ങേറി. വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഫിജോ ആലപ്പാടന്‍ ഉപഹാര സമര്‍പ്പണം നടത്തി. ടിജോ വി. തോമസ്, എ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.