പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ പുതുഞായര്‍ തിരുനാൾപാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രം ഫൊറോന പള്ളിയിലെ മാര്‍തോമശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന് ഫൊറോന വികാരി ഫാ.ജോസ് പുന്നോലിപ്പറമ്പില്‍ കൊടിയേറ്റി. ഫാ.ജസ്റ്റിന്‍ കൈതാരത്ത്, ഫാ.ഫ്രാന്‍സിസ് ആളൂര്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

മാര്‍തോമശ്ലീഹ പാലയൂരില്‍ വന്നിറങ്ങിയെന്ന് വിശ്വസിക്കുന്ന തീര്‍ത്ഥകേന്ദ്രത്തിലെ ബോട്ടുകുളത്തിലെ ബോട്ടിന്റെ മാതൃകയിലുള്ള കപ്പേളയില്‍ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിലാണ് കൊടിയേറ്റിയത്.

തിരുനാള്‍ തലേന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചിനുള്ള കുര്‍ബാനയെ തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍, വേസ്​പര എന്നീ തിരുകര്‍മ്മങ്ങള്‍ ഉണ്ടാവും. നേര്‍ച്ചവിതരണത്തിന് ശേഷമുള്ള വെടിക്കെട്ടോടെ തിരുകര്‍മ്മങ്ങള്‍ സമാപിക്കും.

ഞായറാഴ്ച രാവിലെ 6.30നുള്ള തിരുകര്‍മ്മങ്ങള്‍ക്ക് മേരിമാത മേജര്‍ സെമിനാരി റെക്ടര്‍ ഫാ.ബാബു പാണാട്ടുപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ പാട്ടുകുര്‍ബാന, സന്ദേശം, പ്രദക്ഷിണം, നൊവേന എന്നിവയ്ക്ക് ശേഷം വിശുദ്ധന്റെ തിരുശേഷിപ്പുകൊണ്ടുള്ള പ്രത്യേക ആശീര്‍വാദം ഉണ്ടാവും. തുടര്‍ന്ന് നേര്‍ച്ചയായി ചക്കരയപ്പം വിതരണം ചെയ്യും. വൈകീട്ട് 6.30ന് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ സിനിമാ പ്രദര്‍ശനം ഉണ്ടാവും.