പാവറട്ടിയുടെ കായിക തിളക്കം "മുഹമ്മദ്‌ റിയാസ്".


ഇത് തൃശൂർ- പാവറട്ടിയുടെ സ്വന്തം "മുഹമ്മദ്‌ റിയാസ്". 35- മത് ദേശിയ ഗയിംസിൽ നെറ്റ് ബാൾ മത്സരത്തിൽ വെങ്കലം ലഭിച്ച കേരള ടീമിലെ മിന്നും താരം.തൃശൂർ, പാവറട്ടി വെന്മേനാട് തിരുത്തിയിൽ മുഹമ്മദ്‌ അബ്ദുൽ കാദറിന്റെയും (ജമ്പോ ഇലക്ട്ട്രോണിക്സ് ദുബായ് ),പാലയൂർ ഇരിങ്ങത്തയിൽ റംലയുടേയും മകനാണ്.തിരുവനന്തപുരം മാര്‍ബസാലിയസ് എഞ്ചിനീയറിംഗ് കോളജിൽ രണ്ടാം വര്‍ഷ കമ്പ്യൂട്ടർ എഞ്ചിനീയറിംങ്ങിന് പഠിക്കുമ്പോളാണ് റിജാസ് ദേശീയ ഗെയിംസിൽ പങ്കെടുത്തത്.ഇപ്പോൾ തൃശൂർ കേരള വർമ്മ കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.പാവറട്ടി സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും,പ്ലസ് റ്റു പഠനവും പൂർത്തിയാക്കിയ ഈ യുവ കായിക താരം പാവറട്ടി സെന്റ്‌ ജോസഫ്സിലെ പി റ്റി മാസ്റ്റർ ജോയ് പീറ്ററിന്റെ ശിക്ഷണത്തിൽ ആണ് ഫുട്ബോളും,ബാസ്ക്കറ്റ് ബോളും സ്വായത്തമാക്കിയത്.സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ച റിജാസ് നേരത്തെ ബാസ്‌ക്കറ്റ് ബാൾ മത്സരങ്ങളിലും,ഫുട്ബോൾ മത്സരങ്ങളിലും തൃശൂര്‍ ജില്ലക്കുവേണ്ടി കളിച്ചിട്ടുണ്ട്.വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി തലങ്ങളിലും ഈ മൂല്യമേറിയ താരം തന്റെ കായിക മികവു തെളിയിച്ചിട്ടുണ്ട്.


ഉമ്മ റംലത്തിന്റെ കലവറയില്ലാത്ത പിന്തുണയും,സഹോദരന്മാരായ റംഷാദ് (ഐ റ്റി എൻജിനിയർ ദുബായ്),റാസിഖ് (സിവിൽ എൻജിനിയർ ദുബായ്) എന്നിവരുടെ നിതാന്ത ജാഗ്രതയോടെയുള്ള പ്രോത്സാഹനവും,ബാപ്പ മുഹമ്മദ്‌ അബ്ദുൽ കാദറിന്റെ സഹകരണവും എല്ലാം കൂടി ഒത്തു ചേരുന്നതാണ് മുഹമ്മദ്‌ റിയാസ് എന്ന ദേശീയ താരത്തിന്റെ കായിക ക്ഷമതയുടെ പൊൻ തിളക്ക രഹസ്യം.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളിയായ,പാവറട്ടിയുടെ കായിക രംഗത്തെ സ്വകാര്യ അഹങ്കാരം ഒ.എല്‍ . തോമസ് എന്ന പ്രതിഭക്ക് ശേഷം ഒരു ദേശീയ ചാമ്പ്യനെ കൂടി നമുക്ക് സ്വന്തമായി ലഭിച്ചിരിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.മാത്ര്ഭൂമിയുടെ സ്ഥാപക മുന്നണി പോരാളിയും,സ്വാതന്ത്ര്യ സമര സേനാനിയുമായ വി എ കേശവന്‍ നയാര്‍,മദ്രാസ് അസ്സംബ്ലി സ്പീക്കര്‍ ആയിരുന്ന ഗോപാല കുട്ടി മേനോന്‍,ഇന്‍ഡ്യയിലെ പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഡോക്റ്റര്‍ അയ്യപ്പന്‍, കോഴിക്കോട് ഫറൂക്ക് കോളേജ് സ്ഥാപകന്‍ മവ്‌ലാനാ അബുസ്സബാഹ് മവ്‌ലവി, പ്രഗല്‍ഭ സംസ്ക്ര്‍ത പണ്ഡിതന്‍ "സംസ്ക്ര്‍ത ഭാജനം" എന്നറിയപ്പെടുന്ന പി റ്റി കുരിയാക്കോസ് മാസ്റ്റര്‍,, പാവറട്ടിയുടെ സര്‍വതോന്മുഖമായ വികസനത്തിനും,പുരോഗതിക്കും അക്ഷീണം യത്നിച്ച വികസന നായകന്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ കല്ല്യെത്ത്‌ അബ്ദു സാഹിബ് തുടങ്ങിയ ബഹുമുഖ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സാംസ്ക്കാരിക പാവറട്ടിയുടെ പരിശുദ്ധ മണ്ണില്‍ കായിക യശ്ശസ് ഉയര്‍ത്തി മുന്നേറുന്ന ഈ യുവ താരം പാവറട്ടിയുടെ ഭാവിയും,പ്രതീക്ഷയുമാണ്.

ഇപ്പോൾ ചാണ്ടീഗഡിൽ നടക്കുന്ന സീനിയർ നേഷണൽ നെറ്റ്ബോൾ മത്സരത്തിൽ ശക്തമായ മത്സരത്തിലൂടെ സെമി ഫൈനലിലേക്ക് കടന്ന കേരള ട്ടീമിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ മുന്നേറുകയാണ് ഈ ഇരുപത്തിഒന്നുകാരൻ. കഠിനാദ്ധ്വാനത്തിന്റെയും ,തീവ്ര പരിശീലനത്തിന്റെയും പിൻബലത്തിൽ പാവറട്ടിയുടെ കായിക പ്രശസ്തി ദേശാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ റിജാസിന്റെ പങ്ക് നിസ്തുലമാണ്. ഇന്ന് (30-03-2016) നടക്കുന്ന കേരള-ദൽഹി സീനിയർ നേഷണൽ നെറ്റ് ബോൾ മത്സരത്തിൽ റിജാസിന്റെയും,നമ്മുടെയും ട്ടീമായ കായിക കേരളം വിജയ പഥത്തിൽ എത്താനായി നമുക്ക് ഒരുമയോടെ പ്രാർഥിക്കാം.

വാർത്ത‍  : സിദ്ധീഖ് കൈതമുക്ക്-