എസ്.പി.സി. സമ്മര്‍ ക്യാമ്പ്‌


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി എസ്.പി.സി. വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ക്യാമ്പ് നടത്തി. മൂന്നു ദിവസങ്ങളിലായി വെന്‍മേനാട് എം.എ.എ.എം. സ്‌കൂളിലായിരുന്നു ക്യാമ്പ്. ഫിസിക്കല്‍ ട്രെയിനിങ്, യോഗ, ലഹരവിരുദ്ധ ക്‌ളാസ്, ഇന്റര്‍നെറ്റ്, മൊബൈല്‍ ദുരുപയോഗം, ബാലനിയമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ക്‌ളാസ്സുകള്‍ നടത്തി. പ്രകൃതി പദയാത്ര, കുതിരസവാരി, കണ്ടല്‍ക്കാട് സന്ദര്‍ശനം, ബോട്ട് യാത്ര എന്നിവ ഉണ്ടായി. ഗുരുവായൂര്‍ സിഐ എം. കൃഷ്ണന്റെ മേല്‍നോട്ടത്തിലായിരുന്നു ക്യാമ്പ്. പാവറട്ടി എസ്‌ഐ എസ്. അരുണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വി.എച്ച്.എസ്.സി. വിഭാഗം പ്രിന്‍സിപ്പല്‍ അബ്ദുള്‍റസാഖ്, ഹൈസ്‌കൂള്‍ വിഭാഗം പ്രധാനാധ്യാപകന്‍ കെ. ഹുസൈന്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ സി.പി.ഒ. ബിനു ഡേവിസ്, സി.പി.ഒ. സുഹാസ്, വനിത സി.പി.ഒ. സൗമ്യ, പിറ്റ്‌സണ്‍ ചാക്കോ, കെ.കെ. മായ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.