പെരുനാള് കൂടല്‍...ചെറുപ്പത്തില്‍ തിരുനാളിന് വെങ്കിടങ്ങില്‍ നിന്നും പാവറട്ടിയിലേക്ക് ഞാനും കൂട്ടുകാരും സൈക്കിളില്‍ വരും. വലിയ ആരവത്തോടെയാണ് ആ രസികന്‍ വരവുകള്‍. അവധിക്കാലമായതിനാല്‍ പെരുന്നാളിനോടടുത്ത ദിവസങ്ങളിലൊക്കെ പാവറട്ടിയില്‍ ഞങ്ങള്‍ കറങ്ങാനെത്തും.

ആമേന്‍ എന്ന സിനിമയില്‍ കപ്യാരുടെ വേഷം തന്‍മയത്വത്തോടെ അവതരിപ്പിച്ച സുനില്‍ സുഗത തന്‍റെ പെരുനാള്‍ ഓര്‍മ്മിക്കുന്നത് ഈ യാത്രകളിലൂടെയാണ്. പളളിയിലെ അലങ്കാരപ്പണികളും ലൈറ്റുപണികളും ഏറെനേരം കൂട്ടുകാരോടൊപ്പം നോക്കിനില്‍ക്കും.

തിരുനാള്‍ വന്നാല്‍ പിന്നെ അരങ്ങും തിരക്കും വെടിക്കെട്ടും ആയി. പെരുനാള്‍ വെടിക്കെട്ട് കഴിഞ്ഞാല്‍ അന്ന് തന്നെ രാത്രിബസ്സില്‍ തൃശൂര്‍ പൂരത്തിന് പോകും. പെരുനാളിന്‍റേയും പൂരത്തിന്‍റെ വെടിക്കെട്ട് പൂര്‍ത്തിയായാല്‍ പിന്നെ വിഷമമാണ്. അതുവരെ മറന്ന സ്കൂളും പഠനവും ഓര്‍മ്മ വരുന്നതുപോലെ.

നടനായി പാവറട്ടിയില്‍ പലപ്പോഴും വന്നിട്ടുണ്ട് തിരുവമ്പാടി തമ്പാന്‍ ഗോവേന്ത പളളിയിലും പാലയൂര്‍ പളളിയിലുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. പുതിയ സിനിമയായ വെളളിമൂങ്ങയിലും വൈദികന്‍റെ വേഷം തന്നെയാണ് അവതരിപ്പിക്കാനുളളത്.