ഗുരുവായൂര്‍ എല്‍.എഫ്.കോളേജിന് എക്‌സലന്‍സ് പദവി


ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിന് യു.ജി.സി.യുടെ 'കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ്' പദവിക്ക് അര്‍ഹത ലഭിച്ചു. 62 വര്‍ഷമായി വനിതാ വിദ്യാഭ്യാസ രംഗത്ത് നിലകൊള്ളുന്ന കോളേജിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചതിന് പുറമെയാണ് പുതിയ പദവി ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ട്രീസ ഡൊമിനിക് അറിയിച്ചു.

ഇതിന്റെ അനുമോദന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.ഡബ്ല്യു.എ. വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ ഡൊമിനിക്കിന് മൊമെന്റോ നല്‍കി അനുമോദിച്ചു.

മാനേജര്‍ സിസ്റ്റര്‍ റോസ് അനിത അധ്യക്ഷത വഹിച്ചു. ഫാ. സൈജന്‍ വാഴപ്പിള്ളി, പി. ആര്‍.ഒ. സി. ആന്‍ഞ്ജല, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി. മോളി ക്ലെയര്‍ എന്നിവര്‍ പ്രസംഗിച്ചു.