കള്ളില്‍ മായംചേര്‍ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശ

കള്ളില്‍ മായം ചേര്‍ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്നു വിജിലന്‍സ് കണ്ടെത്തല്‍.


ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസിന്‍റെ കീഴിലുള്ള വിവിധ ഗ്രൂപ്പുകളിലുള്ള കള്ളുഷാപ്പുകളിലേക്കു പാലക്കാട് ജില്ലയില്‍ നിന്നുമെത്തിക്കുന്ന കള്ളില്‍ ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസ് കോമ്പൗണ്ടില്‍വച്ചു മായം ചേര്‍ക്കുന്നുവെന്നാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

പാലക്കാട് നിന്നെത്തിച്ച കള്ളിന്‍റെ കണക്കു രേഖപ്പെടുത്തിയിരിക്കുന്നതിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. 1900 ലിറ്റര്‍ കള്ളിനു പകരം 2,135 ലിറ്ററാണു രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന കള്ള് എക്സൈസ് ഓഫീസില്‍വച്ച് അളക്കണമെന്നാണ് നിയമം. ഇതനുസരിച്ച് കൊണ്ടുവരുന്ന കള്ള് അളന്നതിനുശേഷം ഇവിടെ വച്ചുതന്നെ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കള്ള് ഉണ്ടാക്കി പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന കള്ളിനോടൊപ്പം ചേര്‍ത്താണ് ഷാപ്പുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനുവേണ്ട രാസപദാര്‍ഥങ്ങള്‍ എക്സൈസ് ഓഫീസില്‍ സൂക്ഷിച്ചിരുന്നതാണ് പിടികൂടിയത്.

photo deepika