കൂരിക്കാട് തീരദേശത്ത് കുടിവെള്ളം കിട്ടാന്‍ കുഴിയിലിറങ്ങണം

വേനല്‍ രൂക്ഷമായതോടെ പാവറട്ടി പൈങ്കണ്ണിയൂര്‍ കൂരിക്കാട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പൊതുടാപ്പിലൂടെ വെള്ളം വരാത്തതുമൂലമാണ് താഴെ കുഴികുത്തി വെള്ളം ശേഖരിക്കേണ്ട ഗതികേടുവരുന്നത്. .


അമ്പതിലധികം വരുന്ന വീട്ടുകാര്‍ക്ക് ഒരു ടാപ്പിനെ ആശ്രയിച്ചു വേണം കുടിവെള്ളം ശേഖരിക്കുന്നത് . വര്‍ഷങ്ങളോളം പഴക്കമുള്ള പൈപ്പുകളും മറ്റനുബന്ധ സാമഗ്രികളും കാലപ്പഴക്കംമൂലം ശോച്യമാണ്. അധികൃതര്‍ ടാങ്കറില്‍ കുടിവെള്ളവിതരണം നടത്തുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും വീട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.  മിക്കദിവസങ്ങളിലും വീട്ടമ്മമാര്‍ കുടങ്ങളും നിരത്തിവെച്ച് കുടിവെള്ളത്തിനായി കാത്തിരിപ്പാണ്. പല പല ദിവസങ്ങളിലാണ് ടാങ്കര്‍ കുടിവെള്ളം എത്തുന്നത്.

ടാങ്കര്‍ കുടിവെള്ളം കിട്ടാതെവരുമ്പോള്‍ പൊതുടാപ്പിനു കീഴെ ഉണ്ടാക്കിയ കുഴിയില്‍ ഇറങ്ങിനിന്ന് കലങ്ങിയവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് നിവാസികള്‍. 

മണിക്കൂറോളം കാത്തുനിന്ന് കുഴിയില്‍ ഇറങ്ങിനിന്ന് ശേഖരിച്ചാല്‍ മൂന്നോ നാലോ കുടം വെള്ളം മാത്രമേ ലഭിക്കുകയുള്ളൂ.

photo mathrubhoomi