തിരുനാൾ തുടങ്ങി

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളാഘോഷത്തിന് തുടക്ക മായി.  തീര്‍ത്ഥകേന്ദ്രം വൈദ്യുതിദീപ പ്രഭയില്‍ മുങ്ങി. എല്‍.ഇ.ഡി. ബള്‍ബുകളുടെ ബഹുവര്‍ണ്ണപ്രഭയില്‍ മുങ്ങിയ ദേവാലയം ദര്‍ശിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
 പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.

രാവിലെ 10ന് നൈവേദ്യപൂജയ്ക്ക് തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.  തുടര്‍ന്ന് പാരിഷ് ഹാളില്‍ നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ആരംഭിച്ചു . തുടര്‍ച്ചയായി 30മണിക്കൂര്‍ നേര്‍ച്ചയൂട്ട് വിളമ്പും.

 വൈകിട്ട് 7.30ന് നടക്കുന്ന കൂടുതുറക്കല്‍ ശുശ്രൂഷയ്ക്ക് അഭിലാബാദ് രൂപത മെത്രാന്‍ മാര്‍. പ്രിന്‍സ് പാണേങ്ങാടന്‍ കാര്‍മ്മികനാകും.

രാത്രി കൂടുതുറക്കലിന് ശേഷം 7.30ന് പള്ളിവക വെടിക്കെട്ടും, രാത്രി പന്ത്രണ്ടിന് തെക്കുഭാഗത്തിന്റെ വെടിക്കെട്ടും നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് പ്രദക്ഷിണത്തിന് മുന്‍പായി സിമന്റ്-പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും രാത്രി 9ന് വടക്ക് ഭാഗത്തിന്റെ വെടിക്കെട്ടും നടക്കും. 

 കുണ്ടന്നൂര്‍ സജി, ദേവകി വേലായുധന്‍ എന്നിവരാണ് വെടിക്കെട്ട് ഒരുക്കുന്നത്. പള്ളിയുടെ പുറകിലെ പറമ്പിലാണ് വെടിക്കെട്ട് നടത്തുക.