എന്‍റെ കലാജീവിതത്തിന് തണലായ മദ്ധ്യസ്ഥന് സ്നേഹപൂര്‍വ്വം.....

വര്‍ഷങ്ങളോളം മനസ്സില്‍ താലോലി ച്ച  മോഹം പൂര്‍ത്തിയാക്കിയ സന്തോ ഷമാണ് കലാമണ്ഢലം ജോണാശാ ന്. തൊഴിലാളി മദ്ധ്യസ്ഥനായ പാവറട്ടി വിശുദ്ധന്‍റെ പാദാരവിന്ദങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ കഴിഞ്ഞ ആ സുന്ദര നിമിഷം അനിര്‍വചനീയ മാണ്.
എന്‍റെ ആന്തരാത്മാവില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ആഗ്രഹം സഫലമായി എന്നാണ്  ജോണാശാന്‍ ഈ സന്ദര്‍ശ നത്തെക്കുറിച്ച് പാവറട്ടി വിശേഷ ത്തോട് പറഞ്ഞത്. കലാമണ്ഢല ത്തില്‍ നിന്നും കഥകളി പഠിച്ച ആ്വ്യ ത്തെ ക്രിസ്ത്യാനിയാണ് ജോണാ ശാന്‍. കഥകളി എന്ന കലയോടുളള അദ്ദേഹത്തിന്‍റെ അഭിനിവേശം കലാ മണ്ഢലം ജോണ്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന വലി യ കലാകാരനാക്കിമാറ്റി. പളളിയില്‍ ക്കയറി തന്‍റെ കലാജീവിതത്തെയും കുടുബത്തേയും കാത്തുപോന്ന പുണ്യാളന് നന്ദിസൂചകമായി 101 വെടി വഴിപാട് നേര്‍ന്നാണ് ജോണാശാന്‍  യാത്രയായത്.