കുട്ടികളുടെ വലിയ മാഷ്....

കെ.ടി മാത്യു മാസ്റ്റര്‍


അര നൂറ്റാണ്ട് മുന്‍പാണ്...
പത്താം ക്ലാസ്സ്കാരനായ വിദ്യാര്‍ ത്ഥി ഒരു ഫോട്ടോയ്ക്ക് വേണ്ടി ത ന്‍റെ അദ്ധ്യാപകന്‍റെ അടുത്ത് വാ ശിപിടിക്കുന്നത്. ഇരുപത്തി അ ഞ്ച് പൈസ കൊടുത്ത് സ്റ്റുഡി യോയില്‍ നിന്നും അധ്യാപകന്‍റെ ഫോട്ടോ സ്വന്തമാക്കിയപ്പോള്‍., ഒരു നിധി കൈപ്പിടിയിലൊതുക്കി യതിന്‍റെ സന്തോഷം തോന്നി ആ പയ്യന്.

തന്‍റെ സ്കൂള്‍ ജീവിത ത്തില്‍ തന്നെ ഏറ്റവും സ്പര്‍ശി ച്ച പാലിയത്ത് രാമന്‍ നായരെന്ന അദ്ധ്യാപകന്‍റെ ഫോട്ടോ മയില്‍ പ്പീലിപോലെ സൂക്ഷിച്ചുവെച്ചു ആ വിദ്യാര്‍ത്ഥി.

താന്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച ആ അദ്ധ്യാപക ന്‍റെ മലയാളം ക്ലാസ്സുകളാണ് കെ.ടി. മാത്യുവെന്ന ബാലസാഹി ത്യകാരെനെ എഴുത്തിന്‍റെ വഴിക ളിലേക്ക് നയിക്കുന്നത്. അദ്ധ്യാപ കനായപ്പോള്‍ മാഷ് മാതൃകയാ ക്കിയതും അദ്ദേഹത്തെ തന്നെ യായിരുന്നു. പാഠപുസ്തകത്തി നുമപ്പുറം സാഹിത്യലോകത്തെ  മുഴുവന്‍ ക്ലാസ്സ്മുറിയിലേക്ക് കൂ ട്ടിക്കൊണ്ടുവരും മാഷ്. അങ്ങനെ ജീവിതത്തിലും കവിതയിലും കഥയിലും നൈര്‍മല്ല്യവും വിശു ദ്ധിയും കാത്തുസൂക്ഷിച്ചു മാ ത്യുമാഷ്. പഴഞ്ചൊല്ലിലെ ഫലി തം, കുറുമൊഴികളിലെ കുറുമ്പ്, നാട്ടരങ്ങിലെ കൊളളിവാക്ക്, വെടിവെട്ടത്തിലെ ഉരുള്‍പ്പൊട്ട ലുകള്‍- അതായിരുന്നു മാഷി ന്‍റെ കവിതകളും കഥകളും.


എട്ടാം ക്ലാസ്സില്‍ പഠി ക്കുമ്പോഴാണ് സ്വന്തം നാടായ കാക്കശ്ശേരിയെപ്പറ്റി സത്യദീപത്തില്‍ എഴുതുന്നത്. അസ്സീസി, കുടും ബദീപം, സത്യദീപം....... ബാല പംക്തിയില്‍ കുട്ടിക്കഥകളും കവിതകളും എഴുതി അയച്ചു. ചിലതൊക്കെ പ്രസിദ്ധീകരിച്ചു വ ന്നു. ആദ്യപ്രതിഫലമായ ആറ് രൂ പ മറക്കാന്‍ മാഷിന് സാധിക്കില്ല. കേകയും കാകളിയും നോക്കി വൃത്തത്തിലാണ് ആദ്യരചനകള്‍. 'കുപ്പിച്ചില്ല് പോലെയുളള വാക്കു കള്‍' എന്നു പറഞ്ഞ് രാമന്‍നാ യര്‍മാഷ് പുറത്ത് തട്ടി അന്ന് അ ഭിനന്ദിച്ചു.

[fquote] കവിത എഴുത്തില്‍ നി ര്‍ണ്ണായകമായ മാറ്റം വരുത്തി യത് മാതൃഭൂമിയിലെ കുട്ടേട്ടനാ ണ്. കുട്ടേട്ടന്‍റെ നിര്‍ദ്ദേശങ്ങള്‍ ക്കനുസരിച്ച് ഈണത്തിലും താള ത്തിലും വരികള്‍ പലപ്പോഴും തി രുത്തിഎഴുതിയിരുന്നു. കാല ങ്ങള്‍ പിന്നിട്ടപ്പോഴാണ് കത്തുക ളിലൂടെ തന്നെ തിരുത്തിയിരുന്ന കുട്ടേട്ടന്‍ കുഞ്ഞുണ്ണിമാഷാണെ ന്ന് തിരിച്ചറിഞ്ഞത്.[/fquote]
എല്‍.കിഴ ക്കേടം, പ്രീമൂസ് പെരിഞ്ചേരി എ ന്നിവരും വലിയ പ്രോത്സാഹനം നല്‍കി.

കാല്‍ക്കറുപ്പും മുക്കാ ല്‍ ചുവപ്പും, മുനിയാണ്ടിയും മണികണ്ഠനാനയും, കുഴിമടി യന്‍ കൊച്ചാപ്പി, പാച്ചുവിന്‍റെ പൂച്ചക്കുട്ടി, കിങ്ങിണിയും പൊ ങ്ങിണിയും, കാറ്റമ്മാവനും മേഘ ത്തപ്പനും, മന്ത്രക്കിണ്ണം, തീപ്പെട്ടി ച്ചേച്ചിയുടെ ഒളിച്ചോട്ടം, തിയ്യാടി നമ്പ്യാരും നായാടി മാമനും, ഉത്സവച്ചിന്ത്, ബൈബിള്‍ കുട്ടി കള്‍ക്ക് (മൂന്ന് വോള്യം) എന്നിങ്ങ നെ പതിനഞ്ച് കഥാപുസ്തകങ്ങ ളും ഒരു കവിതാപുസ്തകവും പ്രസിദ്ധീകരിച്ചു.  മാഷിന്‍റെ കഥ കള്‍ക്കായി ബാലരമ എഡിറ്റര്‍ എ. വി.ഹരിശങ്കറും ബാലഭൂമിക്കാ യി കെ.എസ് രാമനും, സുഭാഷ് ച ന്ദ്രനും മാഷിനെത്തേടിയെത്തി. രണ്ടിലും സ്ഥിരം പംക്തികളിലാ യി മാഷ് എഴുത്ത് തുടരുന്നു.....