ചിറ്റാട്ടുകരയില്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

 

 എം.ആര്‍.സി. ചിറ്റാട്ടുകരയുടെ നേതൃത്വത്തില്‍ വി.ഡി. ജോയ് വടൂക്കൂട്ട് ഞാറയില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി.

ഉദ്ഘാടന മത്സരത്തില്‍ എഫ്.സി. ടെക്‌നിക് കോഴിക്കോട് തൃശ്ശൂര്‍ ഓഷന്‍ ടേങ്കേഴ്‌സിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പാവറട്ടി എസ്.ഐ. എസ്. അരുണ്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍.സി. പ്രസിഡന്റ് വര്‍ഗീസ് മാനത്തില്‍ അധ്യക്ഷത വഹിച്ചു. ടി.സി. മോഹന്‍, ആലീസ് പോള്‍, എം.ആര്‍.സി. സെക്രട്ടറി ജസ്റ്റിന്‍ േതാമസ്, വൈസ് പ്രസിഡന്റ് കെ.വി. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ എം.ആര്‍.സി. ചിറ്റാട്ടുകരയും നവജീവന്‍ എടപ്പാളും ഏറ്റുമുട്ടും. ചിറ്റാട്ടുകര ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 5.30നാണ് മത്സരം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച സമാപിക്കും