ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ മാമ്പഴോത്സവം


ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സി.കെ.സി. ഗേള്‍സ് സ്‌കൂളില്‍ മാമ്പഴോത്സവം നടത്തി.

മൂവാണ്ടന്‍, പ്രിയൂര്‍, വളോര്‍, മയില്‍പ്പീലി, മല്ലിക തുടങ്ങി 22 ഓളം മാമ്പഴങ്ങളാണ് ഉണ്ടായിരുന്നത്.

അധ്യാപകരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നുതന്നെയായിരുന്നു മാമ്പഴോത്സവത്തിനായുള്ള മാമ്പഴശേഖരണം. പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ വി.എസ്. സെബി ഉദ്ഘാടനം ചെയ്തു. എം.കെ. സൈമണ്‍ അധ്യക്ഷനായി. സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ അന്ന ആന്റണി, എന്‍.ജെ. ജെയിംസ്. കെ.വി. കിരണ്‍, കെ.ജി. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.