എട്ടാമിടതിരുനാള്‍ തുടങ്ങി, രാത്രി ഡിജിറ്റല്‍ വെടിക്കെട്ട്


സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിടം തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 5.30 മുതല്‍ 8.30 വരെ തുടര്‍ച്ചയായി ദിവ്യബലികള്‍. പത്തിനുള്ള ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. സ്റ്റാര്‍സണ്‍ കള്ളിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സാജന്‍ മാറോക്കി തിരുനാള്‍ സന്ദേശം നല്കും. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ എട്ടാമിട തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കും.  വൈകീട്ട് അഞ്ചിനും ഏഴിനും തീര്‍ഥകേന്ദ്രത്തില്‍ ദിവ്യബലി ഉണ്ടാകും.

രാത്രി 7.3-ന് തെക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ തിരുസന്നിധി മേളം അരങ്ങേറും. 

പാവറട്ടി ടാക്‌സിഡ്രൈവേഴ്‌സ്, സെന്റര്‍ ഓട്ടോത്തൊഴിലാളി, മനപ്പടി നാട്ടുകൂട്ടം തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രിയില്‍ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിക്കും.

എട്ടിന് ഡിജിറ്റല്‍ വെടിക്കെട്ട് അരങ്ങേും