കേരളത്തിൽ ആദ്യമായി നടന്ന ഡിജിറ്റൽ തിരുന്നാൾ വെടിക്കെട്ട്‌
പാവറട്ടി പള്ളിയിൽ ഗംഭിരമായ ഡിജിറ്റൽ വെടിക്കെട്ട്‌  25 മിനിറ്റ് നീണ്ടു നിന്നു.

പാവറട്ടി പള്ളിയിൽ പൂര്‍ണ്ണമായും വൈദ്യുതി ഉപയോഗിച്ച് അപൂര്‍വ്വമായ ഡിജിറ്റല്‍ വെടിക്കെട്ട് അരങ്ങേറി. അത്താണി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡിജിറ്റല്‍ വെടിക്കെട്ട് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ സ്വിച്ച് ഓണ്‍ ചെയ്തു. വാനില്‍ വര്‍ണ്ണമഴ പെയ്യിച്ചുകൊണ്ട് നടന്ന ഡിജിറ്റല്‍ വെടിക്കെട്ട് കാണികള്‍ക്ക് ദൃശ്യവിരുന്നായി.