വി.യൗസേ പ്പിതാവിന് സ്വര്ണ്ണകിരീടവും ലില്ലിപ്പൂവും


EXCLUSIVE ON പാവറട്ടി വിശേഷം


1945 ലെ ഒരു സന്ധ്യാസമയം. പതന്പ് (നെല്ല് അളന്നാല് ആറില് ഒരുപറ കൃഷിപ്പണി ചെയ്തവര്ക്ക് ന ല്കിയിരുന്നു. ആ പ്രതിഫലം) തലയിലേറ്റിവന്ന പാവം കര്ഷകരെ അന്നകരയില് വെച്ച് ചൗക്കയി ലെ (പോലീസ് ഔട്ട് പോസ്റ്റ്) പോലീസ് തടഞ്ഞുനിര് ത്തി. അന്നകര കഴിഞ്ഞാല് പഴയ ബ്രിട്ടീഷ് മലബാ റാണ്. അതിനാല് അന്നകര അതിര്ത്തിയില് പോ ലീസിനെ നിയോഗിച്ചിരുന്നു. കൃഷിക്കാരുടെ പതന്പ് കണ്ട് മോഷ്ടിച്ചതാണെന്ന് കരുതി പോലീസ് പിടി ച്ചു. ഇതറിഞ്ഞ് കൃഷിയുടെ ഉടമയായ കുണ്ടുകു ളം കാരണവര് അവിടെയത്തി നെല്ല് വിട്ടുകൊടു ക്കാന് ആവശ്യപ്പെട്ടു. പോലീസ് ഇതിന് തയ്യാറായി ല്ലെന്ന് മാത്രമല്ല; അത് വഴക്കിലും കേസിലും കലാ ശിക്കുകയും ചെയ്തു.

ഈ അനാവശ്യകേസിന്റെ പേരില്, മദിരാശി കോടതിയില് നിന്നും വിട്ടുകിട്ടാ ന് കുണ്ടുകുളം കാരണവര് പാവറട്ടിയിലെ വി.യൗ സേപ്പിതാവിനോട് അപേക്ഷിക്കുകയും വി.യൗസേ പ്പിതാവിന് സ്വര്ണ്ണകിരീടവും ലില്ലിപ്പൂവും നേരുക യും ചെയ്തു.

കേസില് കാരണവര്ക്ക് അനുകൂ ലമായി വിധിവന്നു. യൗസേപ്പിതാവിനോട് നന്ദിയര് പ്പിച്ചതോടൊപ്പം സ്വര്ണ്ണ കിരീടവും കൈകളില് സ്വര്ണ്ണ ലില്ലിപ്പൂവും നിര്മ്മിക്കാനായി പാവറട്ടിയിലെ മുത്തുപറന്പില് മുത്തയ്യനെ ചുമതലപ്പെടുത്തു കയും ചെയ്തു. 

അന്നു മുതല് പാവറട്ടി വി.യൗ സേപ്പിതാവിന്റെ കിരീടത്തിനും ലില്ലിപ്പൂവിനും സ്വര്ണ്ണപ്രഭ കൈവന്നു.