വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളിൽ രാജസ്ഥാന്‍ ബി.ഡി.ഒ. പരിശീലനസംഘം സന്ദര്‍ശനം നടത്തി.വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്  മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളിൽ  രാജസ്ഥാന്‍ ബി.ഡി.ഒ. പരിശീലനസംഘം സന്ദര്‍ശനം നടത്തി. ജെയ്പ്പൂര്‍ ഇന്ദിരാഗാന്ധി പഞ്ചായത്ത്രാജ് സംസ്ഥാന്‍ അസി. ഡയറക്ടര്‍ ഡോ. പ്രവീണ്‍ കച്ചോരിയയുടെ നേതൃത്വത്തിലുള്ള 25 പേരാണ് പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിലും ബ്ലോക്കിലുമെതിയത് .

കിലയിലെ പ്രൊഫ. ടി. രാഘവിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ  പ്രസിഡണ്ട് ശ്രീമതി. രതി എം ശങ്കർ ഇവരെ സ്വീകരിച്ചു. ഇ.എം. എസ് കോൺഫറൻസ് ഹാളിൽ വിവിധ പദ്ധതികളെ കുറിച്ച് വിവരണങ്ങൾ നൽകി. വിവിധ ഓഫീസുകളും,ആസ്പത്രികളും സംഘം സന്ദർശിച്ചു.

മുല്ലശ്ശേരി ബിഡിഒ അനീഷ് ജെ. അലയ്ക്കാപ്പിള്ളി ബ്ലോക്ക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബി.ഡി.ഒ.യുടെ ചുമതലകള്‍, ബ്ലോക്കിലെ വിവിധ പദ്ധതികള്‍, പ്രവര്‍ത്തനരീതി, ഭരണസമിതി അംഗങ്ങളുടെ ചുമതല തുടങ്ങിയവയെക്കുറിച്ച് രാജസ്ഥാന്‍ സംഘം മനസ്സിലാക്കി.

രാജസ്ഥാനിലെ പഞ്ചായത്ത്രാജ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലെ പഞ്ചായത്ത്രാജ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സംഘം കേരളത്തിലെത്തിയത്.