പാവറട്ടി വെടിക്കെട്ട് : തിരുമാനം നീളുന്നുപാവറട്ടി തിരുനാള്‍ വെടിക്കെട്ട് സംബന്ധിച്ച് വരുംദിവസങ്ങളിലേ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂവെന്ന് അറിയുന്നു

പോലീസ്, അഗ്നിശമനസേന, റവന്യൂ വിഭാഗം എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ വീണ്ടും പരിശോധി ച്ച ശേഷം മാത്രമേ തിരുമാനം ഉണ്ടാകു.   വെടിക്കെട്ട് നടത്തുന്ന പുറകിലെ സ്ഥലം, സുരക്ഷാ ക്രമീകരണം, സാഹചര്യം തുടങ്ങിയവ എ.ഡി.എം. പരിശോധിച്ചു.  എഡിഎം കെ. ശെല്‍വരാജിന്റെ നേതൃത്വത്തിലായിരുന്നു  പരിശോധന വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തെ തുടര്‍ന്നായിരുന്നു പരിശോധന

പാവറട്ടി തിരുനാളിന് മൊത്തം രണ്ട് ലൈസന്‍സില്‍ മുപ്പത് കിലോ പൊട്ടിക്കാനുള്ള അനുമതിയാണ് ഉള്ളതെന്ന് എ.ഡി.എം. പറഞ്ഞു.
 വെടിക്കെട്ട് സാമഗ്രികളുടെ അളവ്, തൂക്കം, സുരക്ഷ എന്നിവ കര്‍ശനമായി പോലീസ്  പരിശോധിക്കും. ആളുകളെ നൂറുമീറ്റര്‍ ദൂരപരിധിയില്‍ മാറ്റിനിര്‍ ത്തും

ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, സിഐ എം.കെ. കൃഷ്ണന്‍, പാവറട്ടി എസ്‌ഐ എസ്. അരുണ്‍, വില്ലേജ് ഓഫീസര്‍ സി.എസ്. അജയഘോഷ്, തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റി അഡ്വ.ജോബി ഡേവിഡ്, ജനറല്‍ കണ്‍വീനര്‍ കെ.ജെ. ജെയിംസ്, വടക്ക്-തെക്ക് വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍മാരായ എന്‍.ജെ. ലിയോ, കെ.ഡി. ജോസ് എന്നിവരും പരിശോധകര്‍ക്കൊപ്പമുണ്ടായിരുന്നു.Post a Comment

[blogger]

Simon Pavaratty

.
Powered by Blogger.