അഹമ്മദ് കബീര്‍ ബാഖവിയുടെ വെന്മേനാട് മതപ്രഭാഷണം നാളെ


വെന്മേനാട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ മതപണ്ഡിതവും വാഗ്മിയുമായ അഹമ്മദ് കബീര്‍ ബാഖവിയുടെ മതപ്രഭാഷണം ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.

വെന്മേനാട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകീട്ട് ഏഴിനാണ് മതപ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. സമൂഹത്തില്‍ നിര്‍ധനരായ വീടില്ലാത്ത കുടുംബങ്ങള്‍ കാരുണ്യഭവനം, നിത്യരോഗികള്‍ക്ക് സാമ്പത്തികസഹായം എന്നിവയുടെ ധനശേഖരണാര്‍ഥമാണ് മതപ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്.