പറപ്പൂരില്‍ അഖിലേന്ത്യ ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേള

അഖിലേന്ത്യ ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേള പറപ്പൂരില്‍ തുടങ്ങി. 

എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സംസ്‌കാരിക വേദി, പറപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. 

ഉദ്ഘാടന മത്സരത്തില്‍ കോഴിക്കോട് ഫിറ്റ്വെല്‍ ജയ എഫ്.സി. തൃശ്ശൂരിനെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഫുട്‌ബോള്‍ മേള കേരള പോലീസ് ഡെപ്യൂട്ടി കമാന്‍ഡന്റ് സി.വി. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. വി.എസ്. മാധവന്‍ നമ്പൂതിരി അധ്യക്ഷനായി. തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി. എടക്കളത്തൂര്‍ , സി.വി. ജോണി, കെ.സി. ഷാജു, തോമസ് ചിറമല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ശനിയാഴ്ച ശാസ്താ തൃശ്ശൂര്‍, അല്‍മദീന ചെര്‍പ്പുളശേരി എന്നീ ടീമുകള്‍ ഏറ്റുമുട്ടും. പറപ്പൂര്‍ സെന്റ് ജോണ്‍സ് പള്ളി ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം.