ഗുരുവായൂരിലെ വഴിപാട് കൗണ്ടര്‍ പുറത്തേക്കുമാറ്റി.


ഗുരുവായൂര്‍: ഭക്തര്‍ക്ക് ക്ഷേത്രത്തിന് പുറത്തു നിന്ന് വഴിപാടുകള്‍ ശീട്ടാക്കാനും പ്രസാദം വാങ്ങാനുമായി ഗുരുവായൂരില്‍ പുതിയ കൗണ്ടറുകള്‍ തുറന്നു.


ക്ഷേത്രത്തിന് തെക്കുഭാഗത്ത് പഴയ കൗണ്ടിങ് ഹാളിന്റെ മതില്‍ പൊളിച്ചാണ് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രസാദ കൗണ്ടറുകള്‍ പടിഞ്ഞാറു ഭാഗത്തായാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇനി എല്ലാ മതവിശ്വാസികള്‍ക്കും ഷര്‍ട്ടും പാന്റ്‌സും ധരിച്ചവര്‍ക്കും വഴിപാടുകള്‍ ശീട്ടാക്കാനും നിവേദ്യ സാധനങ്ങള്‍ വാങ്ങാനും കഴിയും.

ക്ഷേത്രത്തിനകത്ത് ടിക്കറ്റ്-പ്രസാദ കൗണ്ടറുകള്‍ ഉണ്ടാകില്ല.