പാവറട്ടിയില്‍ ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ്


പാവറട്ടി വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫാ. ആന്റണി എടക്കളത്തൂര്‍ മെമ്മോറിയല്‍ ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി.

സെന്റ് തോമസ് ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വിനു ആധ്യക്ഷ്യം വഹിച്ചു. വി.എസ്. സെബി, ഫാ. വര്‍ഗീസ് കാക്കശ്ശേരി, ഫാ. സേവി പുത്തിരി, ഖാദര്‍, ഷെല്‍വിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ആദ്യ മത്സരത്തില്‍ ബ്രഹ്മകുളം വോളിബോള്‍ ക്ലബ്ബിനെ വോളി അക്കാദമി വിലങ്ങന്നൂര്‍ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ വോളി ക്ലബ് ചാവക്കാടിനെ ബുള്ളറ്റ് പാവറട്ടി പരാജയപ്പെടുത്തി.

പാവറട്ടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് 4.30നാണ് മത്സരം. ഞായറാഴ്ച ടൂര്‍ണ്ണമെന്റ് സമാപിക്കും.