സഹജീവികളുടെ സംരക്ഷണം നാം ഓരോരുത്തരുടെയും കടമയാണ്


ജിഷക്കു വേണ്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിന്റെ തെരുവോരങ്ങളിൽ കത്തിയമർന്ന മെഴുകുതിരിയുടേയും ഉയർന്ന ഫ്ളക്സിന്റയും പൈസയുടെ പത്തിലൊരംശം മതിയായിരുന്നില്ലേ ആ സഹോദരിക്ക് അടച്ചുറപ്പുള്ള ഒരു കൂര നമുക്ക് നിർമ്മിച്ചു നൽകാൻ

ഇനിയുമെത്രയോ ജിഷമാർ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നുണ്ട്. നമുക്ക് ചുറ്റിലുമുള്ള സഹജീവികളുടെ സംരക്ഷണം നാം ഓരോരുത്തരുടെയും കടമയാണ്.അതിനായി മുന്നിട്ടിറങ്ങാൻ ഇനിയുമൊരു ദുരന്തത്തിനായി കാത്തിരിക്കണ്ട. 

ആരേലും വരും എല്ലാം ശരിയാകും എന്ന് കാത്തിരിക്കാതെ ഒരു മാറ്റത്തിനായി സ്വയം തയ്യാറെടുക്കാം