വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് വൈദ്യുതി സുരക്ഷാ സന്ദേശയാത്ര

പാവറട്ടി ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് വൈദ്യുതി സുരക്ഷാ സന്ദേശയാത്ര നടത്തി.


പൊതുജനം പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍, വീടുകളില്‍ ഇ.എല്‍.സി.ബി. സ്ഥാപിക്കണമെന്നുള്ള മുന്നറിയിപ്പ്, വൈദ്യുതിലൈനില്‍ ഇരുമ്പു തോട്ടി ഉപയോഗിക്കരുത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു.

 സെന്ററില്‍ നിന്നാരംഭിച്ച റാലി പള്ളിനടയില്‍ സമാപിച്ചു. സൂപ്രണ്ട് വി.ജി. ജോഫി, സബ് എന്‍ജിനീയര്‍മാരായ ദിനേഷ്‌കുമാര്‍, സി.ടി. ജെക്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.