എളവള്ളി കളമധുര മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപസ്തംഭം സമര്‍പ്പിച്ചു.


പാവറട്ടിഎളവള്ളി കളമധുര മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപസ്തംഭം സമര്‍പ്പിച്ചു. ദീപാരാധനയോടെ കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ ദീപം കൊളുത്തി. ക്രൈംബ്രാഞ്ച് റിട്ട. ഡിവൈഎസ്​പി കെ.ബി. സുരേഷ്, സിനിമാതാരം സന്തോഷ് കെ. നായര്‍, എളവള്ളി ദേവസ്വം ചെയര്‍മാന്‍ പി.എസ്. സുകുമാരന്‍ എന്നിവര്‍ ദീപങ്ങള്‍ കൊളുത്തി.

തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം, പഞ്ചാരിമേളം, ഫാന്‍സി വെടിക്കെട്ട്, പ്രസാദഊട്ട് എന്നിവ നടന്നു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികനായി. മാതൃസമിതിയുടെ നാരായണീയ പാരായണവും ഉണ്ടായി. ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തിലാണ് ഏഴടി ഉയരവും അഞ്ചു തട്ടുകളുമുള്ള ദീപസ്തംഭം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് പ്രശാന്ത് മേനോന്‍, സെക്രട്ടറി ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി