മറ്റം തീര്‍ഥകേന്ദ്രത്തില്‍ നിത്യസഹായ മാതാ നവനാള്‍; 150- വാര്‍ഷികം നാളെ


ഗുരുവായൂര്‍: മറ്റം നിത്യസഹായമാതാവിന്‍റെ നവനാള്‍ ഭക്തി പ്രചരിപ്പിച്ചതിന്‍റെ 150-ാം വാര്‍ഷികം മറ്റം നിത്യസഹായ തീര്‍ഥകേന്ദ്രത്തില്‍ തിങ്കളാഴ്ച ആഘോഷിക്കുമെന്ന് മറ്റം ഫൊറോന വികാരി ഫാ.ഡേവിസ് പനംകുളം, സഹവികാരി ഫാ.സലീഷ് അറങ്ങാശേരി എന്നിവര്‍ അറിയിച്ചു.

വൈകിട്ട് 5.30ന് ലദീഞ്ഞ്, നൊവേന, കുര്‍ബ്ബാന, ജപമാല പ്രദക്ഷിണം എന്നീ തിരുകര്‍മങ്ങള്‍ക്ക് ഫാ.ബെന്നി കിടങ്ങന്‍, ഫാ.ഫ്രാങ്ക്ളിന്‍ കണ്ണനായ്ക്കല്‍, ഫാ.സലീഷ് അറങ്ങാശ്ശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടാകും.