ജനപങ്കാളിത്തത്തോടെ ക്ലീൻ വെങ്കിടങ്ങ് പദ്ധതിക്ക് തുടക്കമായി.


സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ജൂണ്‍ നാലിന് വെങ്കിടങ്ങ് പഞ്ചായത്ത് പ്രദേശത്തും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി എം ശങ്കർ ഉദ്ഘാടനം ചെയ്തു,മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ്,പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾ, വ്യാപാരി സുഹൃത്തുക്കൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,ആശ വർക്കർമാർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, തുടങ്ങി നൂറുകണക്കിന് വളണ്ടിയർമാരാണ് മുഴുവൻ പ്രദേശങ്ങളിലും പങ്കെടുത്തു . വാഹനങ്ങള്‍ തടഞ്ഞില്ലെങ്കിലും കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു .