സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് പരിഗണനയില്‍ - മന്ത്രി സുനില്‍കുമാര്‍


സ്‌കൂളുകളിലെ കാര്‍ഷികക്ലബ്ബുകളിലെ അംഗങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന് പുളിപ്പറമ്പില്‍ ചാരിറ്റി സംഘം സമ്മാനിച്ച മള്‍ട്ടി മീഡിയ ക്ലാസ് റൂമിലേക്കുള്ള കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി, പി.എന്‍. ഗോപിനാഥ്, അനൂപ് കാട, എം.എന്‍. സുധാകരന്‍, ടി.കെ. ഷൈജു, ഫാ. ജോസ് പയ്യപ്പിള്ളി, വി.എസ്. സെബി എന്നിവര്‍ സംസാരിച്ചു.