എം.എ.എസ്.എം. സ്‌കൂളില്‍ വായന വാരാചരണംപാവറട്ടി വെന്‍മേനാട് എം.എ.എസ്.എം. ഹൈസ്‌കൂളില്‍ വായന വാരാചരണവും വിവിധ ക്‌ളബ്ബുകളുടെ ഉദ്ഘാടനവും നാടകരചയിതാവ് സി.എല്‍. ജോസ് നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വി.എം. കരീം അധ്യക്ഷനായി. 20ഓളം ക്‌ളബ്ബുകളുടെ പ്രവര്‍ത്തനം സ്‌കൂളില്‍ തുടങ്ങി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ അബ്ദുള്‍ റസാഖ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഹുസൈന്‍, ബോബി ജോസ് പി., പി. ജയന്‍, സൈറാബി റഹ്മാന്‍, ജിയോ തോമസ്, ജോയ് ചെറിയാന്‍, ടി.ആര്‍. മേഴ്‌സി, കെ. ലിമ എന്നിവര്‍ പ്രസംഗിച്ചു.