പാലുവായ് വിസ്ഡം കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റഷ്യന്‍ യുവാവിന്റെ യോഗ പരിശീലനം.അന്തര്‍ദ്ദേശീയ യോഗദിനത്തോടനുബന്ധിച്ച് പാവറട്ടി പാലുവായ് വിസ്ഡം കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റഷ്യന്‍ യുവാവിന്റെ യോഗ പരിശീലനം. കോളേജിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് റഷ്യന്‍ യോഗ പരിശീലകന്‍ യൂറി പ്രാവികോവ് ക്‌ളാസ്സെടുത്തത്. മോസ്‌കോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്‌ളീഷ്- റഷ്യന്‍ഭാഷാ അധ്യാപകനായി സേവനം അനുഷ്ഠിക്കുകയാണ്.

രണ്ടുവര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗയില്‍നിന്നാണ് യോഗ അഭ്യസിച്ചത്. യൂറിയുടെ യോഗ പരിശീലനക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. കേരള കളരിപ്പയറ്റ് അസോ. സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല കേരളന്‍, കോളേജ് പ്രിന്‍സിപ്പല്‍ ലയോണി ലാസര്‍, ഡയറക്ടര്‍മാരായ കെ.ബി. ഹരിദാസ്, എം.സി. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.