കടാംകുളം സൗന്ദര്യവല്‍ക്കരിക്കുന്നു


മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കടാംകുളം സൗന്ദര്യവല്‍ക്കരിക്കുന്നു. ജനപ്രതിനികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് പാവറട്ടി പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ കടാംകുളം സംരക്ഷിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ കുളത്തിനുസമീപം വൃക്ഷതൈകള്‍ നട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ കുളത്തിന് സംരക്ഷണമായി കമ്പിവേലികെട്ടും. കുളത്തില്‍ മാലിന്യം തള്ളുന്നത് പതിവാകുകയും മാലിന്യംകൊണ്ട് പ്രദേശത്തെ റോസ്  ഗാര്‍ഡന്‍ നിവാസികള്‍ ഉള്‍പ്പെടെയുള്ളര്‍ ദുരിതത്തിലാവുകയും ചെയ്തതോടെയാണ് കുളം സൗന്ദര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളം പഞ്ചാത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടി മുന്നോട്ടുപോകുകയാണ്. പഞ്ചായത്ത് കുളം ഏറ്റെടുത്ത് നീന്തല്‍കുളം ആക്കുകയാണ് ലക്ഷ്യം. 

ആറാം വാർഡിലെ  പള്ളികുളം സൗന്ദര്യവല്‍ക്കരിക്കാന്‍ പള്ളി തീരുമാനിച്ചി രുന്നു . എന്നാൽ  പ്രവർത്തനങ്ങൾ ഒന്നും  ഇതുവരെ നടന്നിട്ടില്ല