മരുതയൂരിനെ ആവേശത്തിലാക്കി പഞ്ചീസ് ഏറ്‌

 
മഴയിലും മരുതയൂരിനെ ആവശത്തിലാക്കി പഞ്ചീസ് ഏറ്. പണ്ട് മരുതയൂര്‍ ദേശത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നായിരുന്നു ഇത്. മരുതയൂര്‍ ക്ഷേത്രത്തിനു സമീപമുള്ള ക്ഷേത്ര ആലിന്‍ചുവട്ടിനു താഴെയായിരുന്നു കളി പണ്ട് നടന്നിരുന്നത്. നാടന്‍ കളികള്‍ ‚അന്യംനിന്നുപോയ കൂട്ടത്തില്‍ പഞ്ചീസ് കളിയും ദേശക്കാര്‍ മറന്നു.

തുടര്‍ന്ന് പഴമക്കാരില്‍നിന്ന് കളിയെപ്പറ്റി അടുത്തറിഞ്ഞ മരുതയൂര്‍ ദേശം കൂട്ടായ്മ അന്യംനിന്നുപോയ കളിയെ പുനര്‍ജീവിപ്പിക്കുകയായിരുന്നു.

രണ്ടാം വര്‍ഷമാണ് മരുതയൂര്‍ ദേശം പഞ്ചീസ് ഏറ് മഹോത്സവം ഒരുക്കുന്നത്. വിവിധ പ്രദേശങ്ങളില്‍നിന്നായി എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 96 കളങ്ങളില്‍ 8 കരുക്കള്‍ ആറ് കവിടികള്‍ എറിഞ്ഞ് പോയിന്റ് നേടിയാണ് പഞ്ചീസ് കളി മുന്നോട്ടുപോകുക

മത്സരത്തില്‍ മരുതയൂര്‍ ആജ്ഞനേയ ടീം ഒന്നാം സ്ഥാനവും ശ്രീമുരുകന്‍ ടീം രണ്ടാം സ്ഥാനവും നേടി. ഭാരവാഹികളായ അജീഷ് അരയംപറമ്പില്‍, കെ.എസ്. സോമന്‍, സോമന്‍ പൊന്നോത്ത്, രഞ്ജിത്ത് വെണ്ണക്കല്‍, പ്രദോസ് അമ്പാടി തുടങ്ങിയര്‍ നേതൃത്വം നല്‍കി. ...


photo manorama