പെരുവല്ലൂര്‍ പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി


പെരുവല്ലൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. ജിയോ തെക്കിനിയത്ത് കൊടിയേറ്റ് നിര്‍വഹിച്ചു.

വികാരി ഫാ. ബാസ്റ്റ്യന്‍ ആലപ്പാട്ട് സഹകാര്‍മ്മികനായി. 19നാണ് ഊട്ടുതിരുനാള്‍ ആഘോഷം. ഊട്ടുതിരുനാള്‍ വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്റെ ഭാഗമായി വൈകീട്ട് ആറുമണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും.

തിരുനാള്‍ ദിവസം രാവിലെ 10ന് ഫാ. ഫ്രാന്‍സിസ് ആളൂര്‍ ദിവ്യബലിക്ക് കാര്‍മ്മികനാകും. തുടര്‍ന്ന് തിരുനാള്‍ ഊട്ട്. കൈക്കാരന്‍മാരായ പാലയൂര്‍ സെബാസ്റ്റ്യന്‍, സി.കെ. വില്‍സണ്‍, കണ്‍വീനര്‍ കെ.ഡി. ജോസ് എന്നിവര്‍ നേതൃത്വം നല്കി.