ധനസഹായവും അവാര്‍ഡും നല്‍കി


പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രം തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി 'സമൂഹ നന്മക്കൊരു വിദ്യാര്‍ത്ഥി' പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവിതരണം നടത്തി. എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വീനര്‍ കെ.എഫ്. ലാന്‍സന്‍ അധ്യക്ഷത വഹിച്ചു.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ വിദ്യാഭ്യാസ ധനസഹായ വിതരണം നടത്തി. ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് മുഖ്യാതിഥിയായി. തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ജോസ്, സുബിരാജ് തോമസ്, എ.ജെ. ജോയ്, എ.ടി. ആന്റോ, ജോഷി കൊമ്പന്‍, എ.ടി. ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.