അമലനഗര്‍ ക്ലീനാക്കി അമലയിലെ വിദ്യാര്‍ഥികളും ജീവനക്കാരും


തങ്ങളുടെ സ്ഥാപനമിരിക്കുന്ന മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് അമല മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും ജീവനക്കാരും. അമലയിലെ മെഡിക്കല്‍ -നഴ്സിംഗ് -പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ അടക്കം 1200 പേര്‍ ചേര്‍ന്നാണ് അമലനഗര്‍ പ്രദേശത്തു ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ക്ലീന്‍ അമലനഗര്‍ എന്നു പേരിട്ടിരുന്ന ശുചീകരണ യജ്ഞം അനില്‍ അക്കര എംഎല്‍എ ഉദ്ഘാടനം ചെയ്തു.

 100 പേര്‍ വീതമുള്ള 12 ടീമുകളായി തിരിഞ്ഞായിരുന്നു ശുചീകരണം. വിലങ്ങന്‍കുന്ന് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ പാലം വരെയായി ഓരോ ടീമിനും പ്രത്യേകം സോണുകള്‍ നല്‍കിയിരുന്നു. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് ബാഗുകളിലാക്കി അമലയുടെ മാലിന്യ പ്ലാന്‍റിലെത്തിച്ചു സംസ്കരിച്ചു.