സൗജന്യ യോഗ ക്യാമ്പ് നാളെ മുതല്‍അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വിവേകാനന്ദ യോഗ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ഏഴ് ദിവസത്തെ സൗജന്യ യോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു.

18 മുതല്‍ 24 വരെ ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂളിലാണ് ക്യാമ്പ്. രജിസ്‌ട്രേഷന്‍, രക്തപരിശോധന എന്നിവ 18ന് രാവിലെ ഒമ്പതിന് ആരംഭിക്കും. ഫോണ്‍: 8086466042