ജന്മദിനാഘോഷങ്ങളില്‍ മിച്ചംവച്ച്റംസാന്‍ കിറ്റ് വിതരണം

ജന്മദിനാഘോഷങ്ങളില്‍നിന്ന് മിച്ചംവച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. 


പാവറട്ടി സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജന്മദിനം ആഘോഷിക്കുന്ന വിദ്യാര്‍ഥികളും അധ്യാപരകരുമാണ് ആഘോഷ ചിലവുകള്‍ വെട്ടിക്കുറിച്ച് മിച്ചം കണ്ടെത്തിയ തുക റംസാന്‍ കിറ്റ് വിതരണത്തിനായി മാറ്റിവച്ചത്. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ഖാദര്‍മോന്‍ റംസാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് യോഗത്തില്‍ അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപകന്‍ പി.വി.ലോറന്‍സ്, സ്റ്റാഫ് സെക്രട്ടറി എ.ഡി. തോമസ്, കണ്‍വീനര്‍ പി.ടി. ജോബി തുടങ്ങിയവര്‍ സംസാരിച്ചു. ജാതിമതഭേദമെന്യേ നൂറോളം പേര്‍ക്കാണ് റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തത്.