എളവള്ളിയിൽ ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദനം തുടങ്ങി


പാവറട്ടി  എളവള്ളിയിൽ കർഷക കൂട്ടായ്മയിൽ കേളി ഓർഗാനിക് വെളിച്ചെണ്ണയുടെ ഉൽപാദനം തുടങ്ങി. മേഖലയിൽ നാളികേര സംഭരണം ശക്തിപ്പെടുത്തുക, മായങ്ങളില്ലാത്ത ഓർഗാനിക് വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ നാട്ടുകാർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സംരംഭം സി.എൻ.ജയദേവൻ എംപി ഉദ്ഘാടനം ചെയ്തു.

മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി.മോഹനൻ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.എ.പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.സന്ധ്യ, കൃഷി ഓഫിസർ എസ്.സുജീഷ്, മാതൃക കർഷകൻ കുമാരൻ ഏറത്ത് എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ.ഒനീൽ, ജില്ല വ്യവസായ വികസന അസിസ്റ്റന്റ് ഓഫിസർ ലിനോ ജോൺസൺ എന്നിവർ ക്ലാസെടുത്തു."