റേഷൻ കടകളിൽ ബിൽ നൽകണംറേഷൻ കടകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും ബിൽ
നൽകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ ജില്ലാ സപ്ലൈ ഓഫിസർക്കു നിർദ്ദേശം നൽകി. റേഷൻ കടകളിൽ സ്റ്റോക്ക് വിവരം പ്രദർശിപ്പിക്കാത്തതിനെതിരെയും ബിൽ നൽകാത്തതിനെതിരെയും സമർപ്പിക്കപ്പെട്ട പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു."