തീർഥാടന ടൂറിസം പദ്ധതിയിൽ പാവറട്ടിയും ഉൾപ്പെടും: മന്ത്രി എ.സി.മൊയ്തീൻ.


സർക്കാർ വിഭാവനം ചെയ്യുന്ന തീർഥാടന ആഭ്യന്തര ടൂറിസം പദ്ധതിയിൽ പാവറട്ടി സെന്റ് ജോസഫ്സ് തീർഥാടനകേന്ദ്രവും ഉൾപ്പെടുമെന്നു മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതനുസരിച്ച് അടിസ്ഥാന സൗകര്യം, യാത്രാസൗകര്യങ്ങളും വർധിക്കും.

പ്രധാന തീർഥാടനകേന്ദ്രങ്ങൾ, ഉത്സവങ്ങൾ, തിരുനാളുകൾ, കനോലി കനാലിലെ ആകർഷണീയമായ സ്ഥലങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സ്വദേശ വിദേശ സഞ്ചാരികൾകൾക്കു മുന്നിൽ സമർപ്പിക്കാൻ ടൂറിസം മാപ്പ് സർക്കാർ തയാറാക്കി വരികയാണെന്നു മന്ത്രി പറഞ്ഞു. ടൂറിസം മാർക്കറ്റിങ് കൂടിയാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
"