വിഎച്ച്എസ്ഇ: പുതിയ അപേക്ഷ നല്‍കാം


ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനു പുതിയ അപേക്ഷ ഈ മാസം നാലു മുതല്‍ 11 വരെ സമര്‍പ്പിക്കാം.

ഇതുവരെയും അപേക്ഷ നല്‍കാത്തവര്‍ക്കു പുതിയ അപേക്ഷാ ഫോം സ്കൂളുകളില്‍നിന്നു വാങ്ങി പൂരിപ്പിച്ചു സമര്‍പ്പിക്കാം. നിലവില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ ഇതുവരെയും മുഖ്യ അലോട്ട്മെന്‍റുകളില്‍ അലോട്ട്മെന്‍റ് ലഭിക്കാതിരിക്കുകയും അലോട്ട്മെന്‍റ് ലഭിച്ചിട്ടു പ്രവേശനം നേടാതിരിക്കുകയും ചെയ്തവര്‍ക്കു സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു പരിഗണിക്കാനായി അവരുടെ അപേക്ഷ സ്കൂളുകളില്‍നിന്നു ലഭിക്കുന്ന ഫോം ഉപയോഗിച്ചു പുതുക്കി നല്‍കാം.

പ്രവേശനം നേടിയവര്‍ക്കു കോമ്പിനേഷന്‍ മാറ്റത്തിനും സ്കൂള്‍ മാറ്റത്തിനും അപേക്ഷിക്കാം. ഏഴ്, എട്ട് തീയതികളില്‍ സ്കൂള്‍/കോഴ്സ് കോമ്പിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ നിശ്ചിത അപേക്ഷാ ഫോമില്‍ അപേക്ഷ, അഡ്മിഷന്‍ നേടിയ സ്കൂളില്‍ സമര്‍പ്പിക്കാം. ക്ലാസുകള്‍ ജൂലൈ നാലിന് ആരംഭിക്കും.