രണ്ട് ഡോക്ടര്‍മാരും അവധിയിലായതോടെ പാവറട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ദുരിതം.
തീരദേശ മേഖലകളില്‍ നിന്നെത്തുന്ന നൂറോളം രോഗികളെ പരിശോധിക്കാനെത്തുന്നത് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഒരു ഡോക്ടറാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ ഡോക്ടറെ കാണാതെ മടങ്ങുന്നത് പതിവാകുന്നു. രണ്ടു ഡോക്ടര്‍മാരുടെ സേവനമാണ് മുമ്പ് ലഭിച്ചിരുന്നത്. ഒരു ഡോക്ടര്‍ പ്രസവാവധിയിലും മറ്റൊരു ഡോക്ടര്‍ ചിക്കന്‍പോക്സിനെ തുടര്‍ന്നും അവധിയിലാണ്.
മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍നിന്നുള്ള ഒരു ഡോക്ടര്‍ മാത്രമാണ് ദിവസേന നൂറിലധികം രോഗികള്‍ വരുന്ന പാവറട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്ക്കായി എത്തിയിരുന്നത്.
എന്നാല്‍ മിക്കദിവസങ്ങളിലും ഈ സേവനവും മുടങ്ങുന്നു. അവധിയില്‍ പോയ ഡോക്ടര്‍ തിരിച്ചെത്തിയെങ്കിലും ഡോക്ടര്‍മാരുടെ കുറവ് ഇനിയും പരിഹരിക്കാനായിട്ടില്ല.
ഡോക്ടറെ കാണാതെ മടങ്ങുന്നവര്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ കുറിപ്പ് നോക്കി സ്റ്റാഫ് നഴ്സും ഫാര്‍മസിസ്റ്റും നല്‍കുകയാണ് ചെയ്യുന്നത്. മഴക്കാലമായതോടെ നിരവധി രോഗികളാണ് ചികിത്സതേടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. കുത്തിവെപ്പും, ലാബ് പരിശോധനയും ആവശ്യമെങ്കിലും നിര്‍ദേശിക്കാന്‍ ഡോക്ടര്‍ ഇല്ലാത്തത് രോഗികളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
മൂന്നുമാസം കൂടുമ്പോള്‍ കൂടേണ്ട എച്ച്.എം.സി. മീറ്റിങ്ങും പാവറട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൂടിയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് , ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 11 പേരടങ്ങുന്ന കമ്മിറ്റിയാണിത്.
പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് വിഭാഗത്തില്‍ രണ്ട് ഒഴിവുകളും ഇനിയും പരിഹരിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാരും രോഗികളും ആരോപിച്ചു.
ptoto : /www.humanosphere.org, news : www.mathrubhumi.com
Post a Comment