പഴമക്കാരില്‍നിന്നും കേട്ടറിഞ്ഞ രുചിയറിവുകള്‍ പങ്കുവെച്ച് ഗവ. എളവള്ളി ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഇല വിഭവമേള വേറിട്ട രുചിയനുഭവമായി. കൊടിത്തൂവ മുതല്‍ ചേന, ചേമ്പ് തുടങ്ങി തൊടികളിലെ എണ്ണമറ്റ ഇലകള്‍ വിഭവങ്ങളായി മാറി. സ്കൂളിലെ നന്മ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ഇല വിഭവമേള ഒരുക്കിയത്. നൂറിലധികം ഇല വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ ഒരുക്കി. എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുനിത ഷാജി അധ്യക്ഷയായി. പ്രധാന അധ്യാപകന് കെ.വി. അനില്‍കുമാര്‍, നന്മ കോ ഓര്‍ഡിനേറ്റര്‍മാരായ ജിജി ഇമ്മാനുവല്‍, കെ.എസ്. ശാലിനി, സി.എസ്. ശ്രീകല, ഇന്ദിര, വിദ്യാര്‍ഥികളായ ജെസ്ന, ഷഫ്ന, അല്‍ജ റോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
രുചിയുടെ ഇല വിഭവ മേള ഒരുക്കി എളവള്ളി ഗവ. സ്കൂള്‍ വിദ്യാര്‍ഥികള്‍

Post a Comment